ആപ്പ്ജില്ല

സൗദി തൊഴിൽ പ്രശ്‌നം: ആദ്യ സംഘം നാളെ നാട്ടിലേക്ക്

തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.

TNN 3 Aug 2016, 3:40 pm
ജിദ്ദ: തൊഴിൽ നഷ്‌ടമായതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി. തൊഴിലാളികളുടെ ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കും. ജിദ്ദ, മദീന തുടങ്ങിയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ് നാളെ നാട്ടിലേക്ക് തിരിക്കുന്നത്.
Samayam Malayalam saudi job crisis first group will returns to india tomorrow
സൗദി തൊഴിൽ പ്രശ്‌നം: ആദ്യ സംഘം നാളെ നാട്ടിലേക്ക്


ഹജ്ജ് തീർഥാടകരുമായി നാളെ പുലർച്ചെ മദീനയിൽ എത്തുന്ന വിമാനത്തിലാണ് തൊഴിലാളികളുടെ മടക്കം. മദീന വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 5.30-ന് വിമാനം പുറപ്പെടും.

ജിദ്ദയിലെ ഇന്ത്യൻ കോൻസുലേറ്റ് ഇന്നലെ സൗദി അധികൃതരുമായി നടത്തിയ ചർച്ചയിൽ ചില ധാരണകൾ ഉണ്ടാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സംഘത്തെ നാളെ നാട്ടിലെത്തിക്കുന്നത്.

സൗദിയുടെ വിവിധ ഭാഗങ്ങളിലായി ജോലി നഷ്ടപ്പെട്ട് 7700 പേർ 20 ക്യാംപുകളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരിൽ മുന്നൂറോളം മലയാളികളുമുണ്ടെന്ന് സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്