ആപ്പ്ജില്ല

സൗദി ഓജര്‍ കമ്പനിയിലെ തൊഴിൽ പ്രശ്നത്തിൽ വിവിധരാജ്യങ്ങൾ ഇടപെടുന്നു

മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊർജിതമാക്കി

TNN 3 Aug 2016, 7:46 am
സൗദി: ഇന്ത്യക്കു പിന്നാലെ ഓജര്‍ കമ്പനിയിലെ തൊഴില്‍ പ്രശ്നത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപെടുന്നു. ജിദ്ദയിലെ ഒാജര്‍ കമ്പനിയിൽ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുകയായിരുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഊർജിതമാക്കിയതിന് പിന്നാലെയാണിത്.
Samayam Malayalam saudi oger workers file 31000 complaints
സൗദി ഓജര്‍ കമ്പനിയിലെ തൊഴിൽ പ്രശ്നത്തിൽ വിവിധരാജ്യങ്ങൾ ഇടപെടുന്നു


കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തിയതായി ഫിലിപ്പീന്‍സ് അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തോട് ഫ്രാന്‍സും ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ത്, മൊറോക്കോ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെയും എംബസികളും കോണ്‍സുലേറ്റുകളും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഓജർ കമ്പനിയിലെ ജീവനക്കാര്‍ മാസങ്ങളായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് താമസിക്കുന്നത്. ജോലിയുമില്ല ശമ്പളവുമില്ല. ചില ലേബര്‍ ക്യാമ്പ് പരിസരങ്ങള്‍ മാലിന്യജലം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗം പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ലേബര്‍ ക്യാമ്പിലെ കമ്പനി ഓഫീസ് ഒന്നര മാസം മുമ്പ് തന്നെ അടച്ചുപൂട്ടി.

31,000 പരാതികളാണ് ഓജർ കമ്പനിയെ കുറിച്ച് തൊഴില്‍ മന്ത്രാലയത്തിനു ലഭിച്ചതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കൂടാതെ കമ്പനി ഏറ്റെടുത്തിരുന്ന മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്