ആപ്പ്ജില്ല

യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത

അടുത്ത രണ്ടു ദിവസം യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

TNN 29 Jan 2018, 10:55 pm
ദുബൈ: അടുത്ത രണ്ടു ദിവസം യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മേഘാവൃതമായ അന്തരീക്ഷത്തിനൊപ്പം താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജെബില്‍ ജെയ്‌സില്‍ ആണ് തിങ്കളാഴ്ച ഏറ്റവും തണുപ്പ് അനുഭവപ്പെട്ട സ്ഥലം.
Samayam Malayalam h wind to blow over uae
യുഎഇയില്‍ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത


ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും യുഎഇയിലെ റോഡുകളിലെ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 812 അടിവരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്