ആപ്പ്ജില്ല

ചൂട് 50 ഡിഗ്രി കടന്ന സൗദിയിലെ ഈ വീട് സൂപ്പർകൂൾ; ഇതാ ഒരു പച്ചപ്പിന്റെ പാഠം

സൗദിയിൽ ഇപ്പോൾ താപനില 50 ഡിഗ്രിയാണ്. കത്തുന്ന വെയിലിലും വാടാതെ നിൽക്കുന്ന ഒരു വീടാണ് ഇപ്പോൾ താരം.

Samayam Malayalam 28 Jun 2019, 7:18 pm
സൗദി: തെർമോ മീറ്ററിൽ അമ്പത് ഡിഗ്രിയാണ് സൗദിയിലെ താപനില. കത്തുന്ന വെയിലിനെ അതിജീവിക്കാൻ നിരവധി പദ്ധതികളാണ് സൗദി ആവിഷ്ക്കരിച്ചിരിക്കുന്നത്. തൊഴിൽ സമയത്തിലും സ്കൂൾ സമയത്തിലുമൊക്കെ സൗദി മാറ്റം വരുത്തിയിരിക്കുന്നത്. ചൂടുകാലം മൂർദ്ധന്യത്തിൽ നിൽക്കെ കത്തുന്ന വെയിലിലും വാടാത്ത വള്ളി പന്തലുള്ള സൗദിയിലെ ഒരു വീടാണ് സമൂഹമാധ്യമങ്ങളിൽ താരം.
Samayam Malayalam GREEN HOUSE



സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഈ വീട് ആരുടേതാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ പച്ചപ്പു നിറഞ്ഞ മേൽക്കൂരയുള്ള വീടിന് ചൂട് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

റൂഫ് ഗാർഡനിങ്ങാണ് ഇതിനുവേണ്ടി വിദഗ്ദർ ചൂണ്ടിക്കാട്ടുന്ന മാർഗ്ഗം. ആളുകൾ റൂഫ് ഗാർഡനിങ്ങിലേക്ക് തിരിഞ്ഞാൽ വേനൽക്കാലത്തെ കത്തുന്ന ചൂടിനേ നേരിടാൻ അത് സഹായകരമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. എതായാലും സൗദിയിലെ 'ഗ്രീൻ ഹൌസ്' സമൂഹമാധ്യമങ്ങളിലെ കയ്യടി വാങ്ങിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ വികസനത്തിന്റെ പേരിൽ വയലുകൾ നികത്തുകയും കാടുകൾ മുറിച്ചു നീക്കുകയും ചെയ്യുമ്പോൾ സൗദിയിലെ 'കാടൻ വീട്' ചർച്ചയാകുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്