ആപ്പ്ജില്ല

പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം ഉടന്‍ തന്നെ നടപ്പാക്കും; 2021 അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും

ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ നല്‍കും . പ്രവാസികള്‍ക്ക് ആശ്വസമാകുന്ന നിരവധി പദ്ധതികള്‍ ആണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Samayam Malayalam 15 Jan 2021, 11:25 am
പിണറായി സർക്കാറിന്റെ അവസാനത്തെ ബജറ്റവതരണത്തില്‍ നിരവധി പുതിയ പദ്ധതികള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കവിത ചെല്ലിയാണ് ആറാമത്തെ ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. പ്രവാസികള്‍ക്ക് ആശ്വസമാകുന്ന നിരവധി പദ്ധതികള്‍ ആണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Samayam Malayalam thomas issac budget


പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ പ്രവാസി തൊഴില്‍ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.

Also Read: ദുബായില്‍ കൊവിഡ് വ്യാപനം കൂടി, ഒപ്പം നിയന്ത്രണങ്ങളും; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി. മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 50000 കോടി. ടൂറിസം നിക്ഷേപകര്‍ക്ക് പലിശ ഇളവോടെ വായ്പ നല്‍കും. സ്റ്റാര്‍ട്ടപ്പ് വ്യവസായങ്ങള്‍ക്കായി ആറിന കര്‍മ പരിപാടി; നഷ്ടമുണ്ടായാല്‍ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടി. കേരള ഇന്നൊവേഷന്‍ ചലഞ്ചിന് 40 കോടി

പ്രവാസികള്‍ക്കായുള്ള ക്ഷേമനിധിയിലേക്ക് 350 രൂപ അംശാദായം അടയ്ക്കുന്നവര്‍ക്ക് 3500 രൂപ പെന്‍ഷന്‍ അനുവദിക്കും. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 200 രൂപയാണ് അംശാദായം. ഇവരുടെ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്