ആപ്പ്ജില്ല

19 ഇന്ത്യക്കാർ ദുബായ് എയർപോർട്ടിൽ കുടുങ്ങി; ഹോട്ടൽ മുറി നൽകി അധികൃതർ; നന്ദി അറിയിച്ച് ഇന്ത്യ

പത്തൊമ്പത് അംഗസംഘമാണ് ഇപ്പോൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യം ഒരുക്കി നല്‍കിയതിന് ദുബായ് അധികൃതര്‍ക്ക് ഇന്ത്യ നന്ദി അറിയിച്ചു

Samayam Malayalam 27 Mar 2020, 5:06 pm
ദുബായ്։ കൊവിഡ് ഭീതിയെത്തുടര്‍ന്ന് ലോക്ഡൗണിലാണ് ഇന്ത്യ അടക്കം നിരവധി രാജ്യങ്ങള്‍. ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 ഇന്ത്യാക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തി അധികൃതര്‍. ലോക്ഡൗണിനെ തുട‍ർന്ന് ദിവസങ്ങളായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയായിരുന്നു ഇവര്‍.
Samayam Malayalam Dubai International Airport
സൗകര്യം ഒരുക്കി നല്‍കിയതിന് ദുബായ് അധികൃതര്‍ക്ക് ഇന്ത്യ നന്ദി അറിയിച്ചു


Also Read : നിയന്ത്രണങ്ങൾ ഫലം കാണുന്നു; ഇന്ത്യയിൽ വൈറസ് വ്യാപനവേഗത കുറഞ്ഞെന്ന് കേന്ദ്രം

വിമാനത്താവളത്തിനുള്ളിലെ ഹോട്ടല്‍ മുറിയിലാണ് ഇവര്‍ക്ക് ഒരുക്കി നല്‍കിയിരിക്കുന്നത്. കൊവിഡ് ഭീതിയെ തുടര്‍ന്ന് നിരവധി നിയന്ത്രണങ്ങളാണ് ഉള്ളത്. സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തതിന് ഇന്ത്യ യുഎഇ അധികൃതരോടെ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇന്ത്യ നന്ദി രേഖപ്പെടുത്തിയത്.



ഇവര്‍ ആശങ്കയിലായപ്പോള്‍ മുതല്‍ ഇന്ത്യന്‍ കൗണ്‍സലേറ്റ് കുടുങ്ങികിടക്കുന്നവരേയും യുഎഇ ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ ഭക്ഷണം അടക്കം വാങ്ങുന്നതിന് ചില സാമ്പത്തീക സഹായവും നടത്തിയതായി അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനം വര്‍ദ്ധിച്ചതാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കാൻ കാരണമായത് എന്നും അധികൃത‍ർ അറിയിച്ചു.

Also Read : കൊവിഡ്-19 നിയമം ലംഘിച്ചാല്‍ കടുത്ത പിഴ ഏര്‍പ്പെടുത്തി ലോകരാജ്യങ്ങള്‍

10 ഓളം വരുന്ന ഇന്ത്യന്‍ സംഘത്തിന് സംരക്ഷണം ഒരുക്കിയതിന് ദുബായ് അധികൃതര്‍ക്ക് ഇവര്‍ നന്ദിയും അറിയിച്ചു. സംഘത്തിലുള്ളവരെ നിലവില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ വിഭാഗം അടക്കം പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്