ആപ്പ്ജില്ല

വായ്പ എടുത്ത് മുങ്ങിയ ഇന്ത്യാക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് യുഎഇ ബാങ്കുകള്‍

യുഎഇയിൽ നിന്നും വായ്പ എടുത്ത ശേഷം ഇന്ത്യയിലേക്ക് കടന്നവർക്കെതിരെയാണ് നടപടികളുണ്ടാകു. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വഴി കുറ്റക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധിക്കും.

Samayam Malayalam 9 Feb 2020, 3:57 pm
ദുബായ്∶ ഇന്ത്യന്‍ കുടിശ്ശികക്കാര്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ച് യുഎഇ ചില ബാങ്കുകള്‍. യുഎഇയില്‍ വച്ച് ലോണ്‍ എടുത്ത ശേഷം ഇന്ത്യയിലേക്ക് കടന്ന ആളുകള്‍ക്കെതിരെയാണ് നടപടികള്‍ ആരംഭിച്ചത്. കടുത്ത നഷ്ടമാണ് ഇത്തരം പ്രവര്‍ത്തികള്‍കൊണ്ട് ബാങ്കുകള്‍ക്ക് ഉണ്ടാകുന്നത്.
Samayam Malayalam UAE bank
വായ്പ എടുത്ത് മുങ്ങിയ ഇന്ത്യാക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് യുഎഇ ബാങ്കുകള്‍


Also Read: ബജറ്റിലെ 'മാണി സ്മാരകം' വെറുതെയല്ല; ജോസ് കെ മാണിയിൽ കണ്ണു നട്ട് എൽഡിഎഫ്

പ്രധാനമായും വലിയ തുകകളുടെ കുടിശ്ശികക്കാര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത് എന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാം എന്ന് വിജ്ഞാപനത്തിന് പിന്നാലെയാണ് ഗള്‍ഫിലെ ബാങ്കുകള്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നീതിന്യായ മന്ത്രാലയത്തിന്റെ ഗസറ്റില്‍ പുതിയ വിജ്ഞാപനം കൊടുത്തത്.

പുതിയ വിജ്ഞാപനം വഴി വായ്പ എടുത്ത് രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റു ചെയ്ത് ജയിലിലടക്കാനും സാധിക്കും. ഇതേത്തുടര്‍ന്ന് യുഎഇയിലെ ഒന്‍പത് ബാങ്കുകള്‍ ഇത്തരത്തില്‍ 50,000 കോടി തിരികെ പിടിക്കാനുള്ള നിയമ നടപടികള്‍ ആരംഭിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോണുകള്‍ക്ക് പുറമെ പുതിയ വിജ്ഞാപനം അനുസരിച്ച്വി വാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷകര്‍തൃത്വം നിശ്ചയിക്കുന്നതിനുള്ള കേസുകളിലും സ്വത്ത് അവകാശ കേസുകളിലും വിധികള്‍ നടപ്പിലാക്കാന്‍ സാധിക്കും. വിവിധ കേസുകളില്‍ വിധി വന്നതിന് ശേഷം രാജ്യം വിടുന്നകവര്‍ക്കുമെതിരെയും നടപടിയെടുക്കാന്‍ സാധിക്കും.

അതേസമയം, വായ്പ എടുത്ത ശേഷം കേസ് തുടങ്ങുന്നതിന് മുന്‍പ് രാജ്യം വിടുന്നവ‍ർക്കും എതിരായി വിധി നടപ്പാക്കുന്നതിന് തടസങ്ങളുണ്ടാകുമെന്നും നിയമവിദഗ്ദ്ധര്‍ അറിയിക്കുന്നു. അതിനൊപ്പം രണ്ടു കൂട്ടരുടേയും വാദം കേട്ടതിന് ശേഷമാകും വിധി വരിക. ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുതെന്നും മാനദണ്ഡമുണ്ട്. അന്താരാഷ്ട്ര നിയമതത്വങ്ങള്‍ അനുസരിച്ചുള്ള വിധികളായിരിക്കണമെന്നും പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്