ആപ്പ്ജില്ല

മഹാമാരികൾ ബിസിനസുകാരെ ബാധിക്കരുത്; യുഎഇ പാപ്പരത്ത നിയമത്തിൽ മാറ്റം വരുത്തുന്നു

യുഎഇയിലെ നിക്ഷേപത്തെയും വ്യാപാരത്തേയും മോശമായി ബാധിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പോലുള്ള അത്യാഹിതങ്ങളില്‍ നിന്നും നിയമ വ്യവവസ്ഥകള്‍ ചേര്‍ക്കുന്നതാണ് ഈ ഭേദഗതി.

Samayam Malayalam 22 Oct 2020, 3:55 pm
അബുദാബി: പാപ്പരത്ത നിയമത്തിൽ ഭേദഗതി വരുത്തി യുഎഇ മന്ത്രിസഭ. വ്യാപാരത്തെയോ നിക്ഷേപത്തെയോ ബാധിക്കുന്ന തരത്തിൽ മഹാമാരി, പ്രകൃതിക്ഷോഭം, പാരിസ്ഥിതിക ദുരന്തം പോലുള്ള അത്യാഹിതങ്ങള്‍ ഉണ്ടായാൽ, സാമ്പത്തിക രംഗത്തിന് ഉത്തേജകം നൽകുന്നതിനായി പുതുതായി ചില അനുഛേദങ്ങളും കൂട്ടി ചേര്‍ക്കുകയായിരുന്നു.
Samayam Malayalam Dubai
പ്രതീകാത്മക ചിത്രം


Also Read : ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനെ 'സെക്സ് ടോയ്' വച്ച് കഴുത്ത് ഞെരിച്ച് കൊന്നു; യുവതിക്ക് കഠിന തടവ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭയാണ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയത്. രാജ്യത്തെ ബിസിനസ്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാപ്പരത്തത്തെക്കുറിച്ച് 2016 ലെ നമ്പർ 9 ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

യുഎഇയുടെ അടിസ്ഥാന നെടുന്തൂണായ സാമ്പത്തിക രംഗത്തെ നിയമപരമായ ചട്ടക്കൂടുകൾ ഉപയോഗിച്ച് വരാനിരിക്കുന്ന 50 വർഷത്തേക്ക് മെച്ചപ്പെടുത്തുന്നതിനാണ് ഭരണകൂടത്തിന്റെ ഈ ചുവടുവയ്പ്പ്.

രാജ്യത്തെ നിക്ഷേപത്തെയും വ്യാപാരത്തേയും മോശമായി ബാധിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പോലുള്ള അത്യാഹിതങ്ങളില്‍ നിയമ വ്യവവസ്ഥകള്‍ ചേര്‍ക്കുന്നതാണ് ഈ ഭേദഗതി.

ഇതിന് പുറമെ വായ്പ എടുത്തവർകക്ക് അവരുടെ അവകാശങ്ങൾ നേടാൻ സഹായിക്കുന്ന ഒരു നിയമപരമായ ചട്ടക്കൂടും സംവിധാനവും അവർ സജ്ജമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ കമ്പനികൾ കടം വീട്ടുന്നതിലും അടിയന്തിര സാഹചര്യങ്ങളിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നതിലും, പാപ്പരത്ത നിയമങ്ങൾ ലംഘിക്കാതെ നേരിടാൻ സഹായിക്കുന്നു.

Also Read : സിബിഐക്ക് കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാനാകില്ല; അനുമതി പിൻവലിച്ച് ഉദ്ധവ് താക്കറെ

അടിയന്തിര ഘട്ടങ്ങളില്‍ കടമെടുക്കാൻ ഉള്ള വെല്ലുവിളികളെ അതിജീവിക്കാൻ വ്യക്തികളെയും കമ്പനികളെയും പ്രാപ്തരാക്കാനും ഭേദഗതി ചെയ്ത ഈ നിയമം ലക്ഷ്യമിടുന്നു. പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നുവെന്നും സാമ്പത്തിക നഷ്ടം കുറയുന്നുവെന്നും ഉറപ്പാക്കുന്ന വിധത്തിൽ ചിട്ടയായ രീതിയിൽ വായ്പാ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ കമ്പനികളെ ഇത് പ്രാപ്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്