ആപ്പ്ജില്ല

ഫേസ്ബുക്ക് വഴി കുരങ്ങ് വിൽപ്പന; യുവാവ് കുടുങ്ങി

കുരങ്ങുകളെ കൂട്ടിലടച്ച ചിത്രം സഹിതമാണ് യുവാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രതിഷേധം ഉയർന്നതോടെ അധികൃതരുടെ ഇടപെടൽ.

Samayam Malayalam 15 Aug 2019, 7:39 pm
ദുബായ്: സമൂഹമാധ്യമത്തിലൂടെ കുരങ്ങുകളെ വിൽക്കാൻ ശ്രമിച്ച അറബ് വംശന് പിടിവീണു. മൃഗ സ്നേഹികൾ അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ഒരെണ്ണത്തിന് 3,500 ദിർഹം എന്ന നിലയ്ക്കാണ് 20 വയസുകാരൻ കുരങ്ങുകളെ വിൽപ്പനയ്ക്കുവെച്ചത്.
Samayam Malayalam monkey



യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട മൃഗസ്നേഹിയായ യുവതി പരസ്യത്തിന്റെ സ്ക്രീൻഷോട്ടെടുത്ത് ആനിമൽ വെൽഫെയർ പേജിൽ പോസ്റ്റ് ചെയ്തു. 'കുരങ്ങുകളെ വിൽക്കാൻ ഒരാൾ ശ്രമിക്കുന്നു, സഹായിക്കൂ' എന്നാണ് സ്ക്രീൻ ഷോട്ടുകളോടൊപ്പം യുവതി പോസ്റ്റ് ചെയ്ത സന്ദേശം. ഇതോടെ മൃഗ സ്നേഹികൾ കൂട്ടമായെത്തി യുവതിയുടെ പോസ്റ്റിൽ കമന്റിട്ടു. തുടർന്ന് യുവതി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

പരസ്യത്തിലുണ്ടായിരുന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അധികൃതർ അന്വേഷണം നടത്തിയപ്പോൾ യുവാവിനെ കണ്ടെത്താനായി. എന്നാൽ തന്റെ സുഹൃത്താണ് കുരങ്ങുകളെ വിൽക്കുന്നതെന്നാണ് യുവാവ് പറയുന്നത്. കൂടുതൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് അധികൃതർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്