ആപ്പ്ജില്ല

യുഎഇയിൽ ഇന്ന് 1538 പുതിയ കൊവിഡ് കേസുകള്‍; 12 ദശലക്ഷത്തിലധികം പരിശോധന

ഈ സമയത്തിനുള്ളിൽ 1,05,740 കൊവിഡ് ടെസ്‌റ്റുകൾ കൂടി നടത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 12 ദശലക്ഷം കടന്നു

Samayam Malayalam 21 Oct 2020, 6:11 pm
അബുദാബി: ആശങ്ക തുടരുന്നതിനിടെ യുഎഇയിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ്-19 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിൽ 1538 കൊവിഡ് കേസുകളും രണ്ട് മരണവും സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Samayam Malayalam Dubai
ദുബായ് വിമാനത്താവളം (ഫയൽ ചിത്രം)


Also Read: ഉത്തര്‍പ്രദേശിൽ മൂന്ന് വയസ്സുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ച് കൊന്നു

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന 1,501 പേർക്ക് രോഗമുക്തിയുണ്ടായി. രോഗബാധിതരുടെ എണ്ണത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,740 കൊവിഡ് ടെസ്‌റ്റുകൾ കൂടി നടത്തിയതിൽ നിന്നാണ് 1,538 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധന ഉയര്‍ത്തുവാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

Also Read : ഇന്ത്യയിൽ തയാറാകുന്നത് 122 'കൊവിഡ് മരുന്നു'കൾ, പകുതിയിലധികവും ആയുഷിന് കീഴില്‍

രാജ്യത്ത് ഇതുവരെ 1,19,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,11,814 പേർ രോഗമുക്തി നേടി. ഇതുവരെ 472 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. അതേസമയം,സജീവ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസകരമാണ്. നിലവിൽ, 6,846 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Also Read : അബുദാബിയിലേക്ക് പോകുവാൻ ഒരുങ്ങുകയാണോ, ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെ ? എവിടെ ചെയ്യും ? വിശദമായ വിവരങ്ങള്‍

ഇതുവരെ 1.2 കോടിയിലധികം കൊവിഡ് പരിശോധന നടത്തിയതെന്നും അധികൃതർ പറഞ്ഞു. രണ്ടാം തരംഗത്തിൽ പോസീറ്റീവ് ആയവരുടെ എണ്ണത്തിഷ ഗണ്യമായ വര്‍ദ്ധനവ് യുഎഇയിൽ ഉണ്ടായിട്ടുണ്ട്. “സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരുന്നതിന്റെ ഫലമായി ആഗോള തലത്തിലുള്ള ക്രമം അടിസ്ഥാനമാക്കിയുള്ള സ്വാഭാവികവും പ്രവചിക്കപ്പെട്ടതുമായ ഫലമാണ് ഈ ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഡോ. ഹോസ്നി പറഞ്ഞു. സെപ്‌റ്റംബർ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്