ആപ്പ്ജില്ല

യുഎഇയിൽ ഇന്ന് 1578 പുതിയ കൊവിഡ് കേസുകള്‍; 2 മരണം

ഈ സമയത്തിനുള്ളിൽ 1,14,483 കൊവിഡ് ടെസ്‌റ്റുകൾ കൂടി നടത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ രാജ്യത്ത് നടത്തിയ പരിശോധനകളുടെ എണ്ണം 12.1 ദശലക്ഷം കടന്നു

Samayam Malayalam 22 Oct 2020, 5:24 pm
അബുദാബി: രണ്ടാം തരംഗത്തിൽ വീണ്ടും ആശങ്ക ശക്തമാക്കി യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,578 പേർക്ക് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 1,538 പേ‍ർക്കായിരുന്നു രോഗബാധ കണ്ടെത്തിയത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. യുഎഇ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam Covid test
പ്രതീകാത്മക ചിത്രം


Also Read: Fact Check : പോഷണക്കുറവുള്ള കുട്ടികള്‍ എന്ന് കോണ്‍ഗ്രസ് പങ്കുവച്ചത് ഇന്ത്യയിലെ ചിത്രങ്ങളല്ല

അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന 1,550 പേർക്ക് രോഗമുക്തിയുണ്ടായി. രോഗബാധിതരുടെ എണ്ണത്തിൽ മാറ്റമുണ്ടായ സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,483 കൊവിഡ് ടെസ്‌റ്റുകൾ കൂടി നടത്തിയതിൽ നിന്നാണ് 1,578 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത്. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധന ഉയര്‍ത്തുവാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

Also Read: മഹാമാരികൾ ബിസിനസുകാരെ ബാധിക്കരുത്; യുഎഇ പാപ്പരത്ത നിയമത്തിൽ മാറ്റം വരുത്തുന്നു

പുതിയ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ യുഎഇയിൽ ഇതുവരെ 1,20,710 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,13,364 പേർ രോഗമുക്തി നേടി. ഇതുവരെ 474 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു.

അതേസമയം,സജീവ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസകരമാണ്. നിലവിൽ, 6,872 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളതെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Also Read : അബുദാബിയിലേക്ക് പോകുവാൻ ഒരുങ്ങുകയാണോ, ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെ ? എവിടെ ചെയ്യും ? വിശദമായ വിവരങ്ങള്‍

ഇതുവരെ 12.1 ദശലക്ഷം കൊവിഡ് പരിശോധന നടത്തിയതെന്നും അധികൃതർ പറഞ്ഞു. രണ്ടാം തരംഗത്തിൽ പോസീറ്റീവ് ആയവരുടെ എണ്ണത്തിൽ ഗണ്യമായ വര്‍ദ്ധനവ് യുഎഇയിൽ ഉണ്ടായിട്ടുണ്ട്.

“സാധാരണ ജീവിതത്തിലേക്ക് ക്രമേണ മടങ്ങിവരുന്നതിന്റെ ഫലമായി ആഗോള തലത്തിലുള്ള ക്രമം അടിസ്ഥാനമാക്കിയുള്ള സ്വാഭാവികവും പ്രവചിക്കപ്പെട്ടതുമായ ഫലമാണ് ഈ ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഡോ. ഹോസ്നി പറഞ്ഞു. സെപ്‌റ്റംബർ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്