ആപ്പ്ജില്ല

'കർക്കിടക' മഴയിൽ കുളിച്ച് യുഎഇ പ്രവാസികൾ

തുടര്‍ച്ചയായ മഴയിൽ കുളിച്ച് യുഎഇ. ഇരുട്ട് മൂടിയ അന്തരീക്ഷവും, ഇടമുറിയാത്ത മഴയും പ്രവാസികളെ

TNN 27 Feb 2017, 11:20 pm
ദുബായ്: തുടര്‍ച്ചയായ മഴയിൽ കുളിച്ച് യുഎഇ. ഇരുട്ട് മൂടിയ അന്തരീക്ഷവും, ഇടമുറിയാത്ത മഴയും പ്രവാസികളെ സന്തോഷിപ്പിച്ചു. എങ്കിലും അപ്രതീക്ഷിത മഴയിലെ ദുരിതങ്ങളും കുറവല്ലായിരുന്നു. നിരവധി വാഹനങ്ങള്‍ അപകടത്തില്‍െപ്പട്ടു.
Samayam Malayalam uae weather heavy rain in uae
'കർക്കിടക' മഴയിൽ കുളിച്ച് യുഎഇ പ്രവാസികൾ


അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയയിടങ്ങളിലെല്ലാം തുടര്‍ച്ചയായി സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടും, ഗതാഗതക്കുരുക്കും ആയിരുന്നു. ദുബായില്‍ ഗര്‍ഹൂദ് പാലത്തിനടുത്ത് അഞ്ചുവാഹനങ്ങള്‍ കൂട്ടിയിടിച്ചു.

ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഖൈല്‍ റോഡ് തുടങ്ങിയവയെല്ലാം മണിക്കൂറുകളോളം ഗതാഗത കുരുക്കിനാല്‍ വീര്‍പ്പുമുട്ടി.ഷാര്‍ജയില്‍ രാവിലെ തുടങ്ങിയ മഴ ഇടവേളയ്ക്കുശേഷം ഉച്ചയ്ക്ക് ശേഷം കൂടിയും കുറഞ്ഞും തുടര്‍ന്നു. അബുദാബിയില്‍ രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ടുനിന്നു.


English Summary: Rain and cool breeze to continue, says NCMS,More rain forecast for the next couple of days

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്