ആപ്പ്ജില്ല

ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി 7 വരെ നീട്ടി: വ്യോമയാനമന്ത്രി

വിലക്ക് ജനുവരി 7 വരെ തുടരും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

Samayam Malayalam 30 Dec 2020, 11:30 am
Samayam Malayalam new covid strain extended till 7 January 2021

ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടി.വിലക്ക് ജനുവരി 7 വരെ തുടരും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ ഇനം കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തി വെക്കുകയായിരുന്നു. ഡിസംബർ 31 രാത്രി 11:59വരെ താൽക്കാലികമായി നിര്‍ത്തി വെക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്.

Also Read: കൊവിഡ് മരണം കൊണ്ടുപോയത് കൂടുതലും ആണുങ്ങളെ; പകുതിയോളം മധ്യവയസ്കര്‍; കാരണം

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ്-19 രോഗബാധ രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണ്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ 20 പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്