ആപ്പ്ജില്ല

വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍ പ്രവാസികളെന്ന് കേന്ദ്രമന്ത്രി

മുന്‍കാലങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ പ്രവാസികളെ നോക്കിയതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പ്രവാസികളെ കാണുന്നതെന്ന് വി മുരളീധരന്‍.

Samayam Malayalam 9 May 2022, 12:48 pm
ദോഹ: വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍ പ്രവാസികളാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസിസി) നല്‍കിയ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Samayam Malayalam V Muraleedharan


Also Read: തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി, കൂട്ടയിടി, വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്

മുന്‍കാലങ്ങളില്‍ ഇന്ത്യ ഭരിച്ചിരുന്ന സര്‍ക്കാരുകള്‍ പ്രവാസികളെ നോക്കിയതില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ പ്രവാസികളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ വിദേശകാര്യസഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈബി ദോഹയിലെ ഇന്ത്യക്കാര്‍ ഖത്തറിന്റെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നല്‍കുന്ന സംഭാവനകളെ അഭിനന്ദിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Also Read: സംയുക്ത നാവിക പരിശീലനം; പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കി ഇന്ത്യയും സൗദിയും

'ലോകമേ തറവാട് എന്ന ഇന്ത്യയുടെ സന്ദേശത്തെ അന്വര്‍ഥമാക്കിയാണ് ഇന്ത്യയില്‍ നിന്ന് ഉപജീവനം തേടിയെത്തിയ പ്രവാസികള്‍ അന്നം തരുന്ന നാടിന്റെ പുരോഗതിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മാത്രമല്ല ഗള്‍ഫ് നാടിന്റെ ഭരണാധികാരികള്‍ക്കും ഇന്ത്യന്‍ പ്രവാസികള്‍ പ്രിയപ്പെട്ടവരായി മാറി', വി മുരളീധരന്‍ പറഞ്ഞു. 'ഇന്ത്യയും ഖത്തറും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുന്നതില്‍ ദോഹയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്