ആപ്പ്ജില്ല

മോഷണം; സൗദിയിൽ മലയാളിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി

ജോലിചെയ്തിരുന്ന റസ്റ്ററന്റിലെ പണപ്പെട്ടിയിൽനിന്നും ഒരുലക്ഷത്തി പതിനാറായിരം റിയാൽ നഷ്ടമായ കേസിലാണ് ആലപ്പുഴ സ്വദേശിയുടെ കൈപ്പത്തി മുറിച്ചുകളയാൻ കോടതി ഉത്തരവിട്ടത്.

Samayam Malayalam 4 Sept 2019, 9:27 pm
അബഹ: മോഷണ കേസിൽ പ്രതിചേർക്കപ്പെട്ട് ഒമ്പത് മാസമായി ജയിലിൽ കഴിയുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചുമാറ്റാനുള്ള കോടതി വിധി റദ്ദാക്കി. സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമനൽ കോടതിയാണ് മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാൻ കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടത്.
Samayam Malayalam saudi


കോടതി ഉത്തരവിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ യുവാവ് അപ്പീൽ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി നാല് വർഷം തടവും 400 അടിയുമായി കുറച്ചത്.

ദുബായിൽ വൈദ്യുതി എത്തിച്ച ഇന്ത്യക്കാരൻ വിടവാങ്ങി

അബഹയിലും ഖമീസ് മുഷയ്ത്തിലും ശാഖകളുള്ള റസ്റ്ററന്റിലെ പണപ്പെട്ടിയിൽനിന്നും ഒരുലക്ഷത്തി പതിനാറായിരം റിയാൽ നഷ്ടമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ആറുവർഷമായി ഇതേ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവൻ തുകയും കുളിമുറിയിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതേത്തുടർന്നാണ് ശരീഅത്ത് നിയമപ്രകാരം യുവാവിന് ശിക്ഷ വിധിച്ചത്.

രൂപയുടെ വിനിമയ നിരക്കിൽ വീണ്ടും ഇടിവ്; മെച്ചപ്പെട്ട നിരക്കിനായി പ്രവാസികളുടെ കാത്തിരിപ്പ്

സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിലെ കൊല്ലം സ്വദേശിയായ സുഹൃത്ത് അയാളുടെ പിതാവിന്റെ ചികിത്സയ്ക്കായി നാട്ടിലേക്ക് പോയപ്പോൾ സ്പോൺസർക്ക് നൽകാനുള്ള തുകയ്ക്ക് മോഷണക്കേസിൽ പിടിയിലായ യുവാവാണ് ജാമ്യം നിന്നത്. കൊല്ലം സ്വദേശി തിരികെ വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽനിന്നും ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കി. ഇതേത്തുടർന്നാണ് യുവാവ് ഇത്തരമൊരു പ്രവർത്തിക്ക് മുതിർന്നതെന്നാണ് കരുതുന്നത്.

മകന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് യുവാവിന്റെ മാതാവ് വ്യക്തമാക്കി. ശിക്ഷ റദ്ദാക്കാനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും അവർ നന്ദി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്