ആപ്പ്ജില്ല

മസ്കറ്റില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നു

മസ്ക്കറ്റില്‍ കടല്‍വെള്ളത്തിന് ചുവപ്പുനിറം.സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും

TNN 27 Feb 2018, 11:16 pm
മസ്കറ്റ്: മസ്ക്കറ്റില്‍ കടല്‍വെള്ളത്തിന് ചുവപ്പുനിറം.സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും. ബര്‍ക്കയിലാണ് കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയത്. ‘റെഡ് ടൈഡ്’ എന്നാണ് ഇൗ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. സൂക്ഷ്മ ജീവികളുടെ വിഭാഗത്തിൽപെടുന്ന പ്ലവകങ്ങളുടെ എണ്ണം കടൽജലത്തിൽ അതിവേഗം പെരുകുന്നതാണ് കടൽ ചുവക്കാൻ കാരണം.
Samayam Malayalam water supply in seeb affected by red tide in barka
മസ്കറ്റില്‍ കടല്‍വെള്ളം ചുവപ്പു നിറമാകുന്നു


ഇൗ പ്രതിഭാസത്തിന്റെഫലമായി കടൽ ജലത്തിൽ ഒാക്സിജൻ്റെ അളവ് കുറയാറുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ‘ചെന്നീർ’ എന്നാണ് ഇൗ പ്രതിഭാസത്തെ വിളിക്കുന്നത്.കുടിവെള്ള ഉൽപാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുന്നുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മസ്കത്ത്, സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളിൽ ഉള്ളവർ ജല ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും വൈദ്യുതി -ജല പൊതു അതോറിറ്റി (ദിയാം) അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്