ആപ്പ്ജില്ല

സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; കുട്ടികള്‍ക്ക് പരിക്ക്

പട്ടം താണുപിള്ള സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.

Samayam Malayalam 25 Oct 2018, 10:06 am
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ സ്കൂള്‍ ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞ് പത്തോളം കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. റോഡിൽ നിന്ന് തെന്നി തലകീഴായി കനാലിലേക്ക് സ്കൂള്‍ ബസ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പട്ടം താണുപിള്ള സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്.
Samayam Malayalam bus2


സ്കൂളിലേക്കായി വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വീടുകളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നതിനിടയിലാണ് അപകടം. അപകടത്തിൽപെട്ട കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്