ആപ്പ്ജില്ല

കൊവിഡ് 19: പുറത്തിറങ്ങാനാകാതെ 150 കോടി ജനങ്ങള്‍; വൈറസ് വ്യാപനത്തിന്‍റെ വേഗം കൂടിയെന്ന് WHO

കൊറോണ വൈറസ് ലോകത്തെയാകെ മുള്‍മുനയിലാക്കിയിട്ട് ആഴ്‍ചകള്‍ കഴിഞ്ഞു. ഭീതിയൊഴിയാറായിട്ടില്ലെന്നും വൈറസിന്‍റെ വ്യാപനശക്തി അതിവേഗം വര്‍ധിക്കുകയാണെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ രോഗം പിടിപെടുമ്പോള്‍ ലോകം അതീവ ജാഗ്രതയിലാണ്. വൈറസിനെ കീഴടക്കാനുള്ള പോരാട്ടം ശക്തമാക്കാന്‍ എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്‍തിട്ടുണ്ട്. വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളെല്ലാം അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യൂറോപ്പില്‍ ഇറ്റലിക്ക് പിന്നാലെ സ്‍പെയിന്‍, യുകെ തുടങ്ങിയ രാജ്യങ്ങളും ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കി.

Samayam Malayalam 24 Mar 2020, 10:22 am

Samayam Malayalam 1 5 billion people in the world advised to stay home as who warns coronavirus pandemic accelerating
കൊവിഡ് 19: പുറത്തിറങ്ങാനാകാതെ 150 കോടി ജനങ്ങള്‍; വൈറസ് വ്യാപനത്തിന്‍റെ വേഗം കൂടിയെന്ന് WHO

ബ്രിട്ടന്‍ സമ്പൂര്‍ണ ലോക് ഡൗണിലേക്ക്

വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മൂന്നാഴ്‍ച ജനങ്ങള്‍ പുറത്തിറങ്ങുന്നത് വിലക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉത്തരവിട്ടു. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‍തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‍തു. തിങ്കളാഴ്ച വൈകീട്ട് മുതലാണ് ബ്രിട്ടന്‍ പൂര്‍ണമായും ലോക് ഡൗണിലായത്. എല്ലാവരും വീട്ടില്‍ തന്നെയിരിക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

150 കോടി ജനങ്ങള്‍ വീടുകളില്‍

കൊറോണ വൈറസിനെ ചെറുക്കാന്‍ ലോകമാകെ പോരാടുകയാണ്. രാജ്യങ്ങളെല്ലാം കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിരവധി രാജ്യങ്ങളാണ് വിലക്കേര്‍പ്പെടുത്തിയത്. ലോകത്താകെ 150 കോടിയിലേറെ ജനങ്ങളാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്നത്. വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയ്‍ക്ക് ശേഷം ആദ്യം അടച്ചുപൂട്ടിയ രാജ്യം ഇറ്റലിയായിരുന്നു. ഇറ്റലിക്ക് പിന്നാലെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ആളുകള്‍ പുറത്തിറങ്ങുന്നത് വിലക്കി. സ്‍പെയിന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

അമേരിക്കയിലും ഏഷ്യയിലും ലോക് ഡൗണ്‍

അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി നാലരക്കോടിയോളം ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. വൈറസ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാതിരുന്ന ഏഷ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ കടുത്ത ഭീഷണിയിലാണ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ കോടിക്കണക്കിനാളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം വൈറസ് വ്യാപനത്തിന്‍റെ വേഗം വര്‍ധിച്ചിരിക്കുകയാണ്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ് 19 വ്യാപനത്തിന്‍റെ വേഗം വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടക്കത്തിലുള്ളതിനേക്കാള്‍ അതിവേഗമാണ് വൈറസ് കൂടുതല്‍ ആളുകളിലേക്ക് പകരുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഗബ്രെയെസസ് പറഞ്ഞു. ചൈനയിലെ വുഹാനില്‍ ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം 67 ദിവസം കൊണ്ടാണ് ലോകത്താകെ രോഗബാധിതരുടെ എണ്ണം ഒരുലക്ഷമായത്. എന്നാല്‍ 11 ദിവസം കൊണ്ടാണ് രണ്ട് ലക്ഷം കടന്നത്. വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷമാകാന്‍ വെറും മൂന്ന് ദിവസമാണെടുത്തത്. എന്നാല്‍ നമ്മള്‍ നോക്കിനില്‍ക്കുന്നവരല്ലെന്നും ഈ കണക്കുകള്‍ കണ്ട് ഭയക്കേണ്ടെന്നും ഗബ്രെയെസസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്