ആപ്പ്ജില്ല

കാണ്ഡഹാറിൽ സ്‌ഫോടനം; ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Samayam Malayalam 28 Aug 2020, 4:54 pm
കാണ്ഡഹാർ: അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ സ്‌ഫോടനം. നഗരത്തിലെ തിരക്കുള്ള റോഡിലുണ്ടായ സ്‌ഫോടത്തിൽ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളാണ് അപകടവാർത്ത പുറത്തുവിട്ടത്.
Samayam Malayalam പ്രതീകാത്മക ചിത്രം (ചിത്രത്തിന് കടപ്പാട് AP)
പ്രതീകാത്മക ചിത്രം


സ്‌ഫോടനത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്‌ത്രീകളടക്കമുള്ളവരാണ് അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ട്. കാർ ബോംബ് ആക്രമണമാണോ നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.


നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സൂചനയുണ്ട്. സ്‌ഫോടനത്തിന് പിന്നിൽ ഏതെങ്കിലും ഭീകര സംഘടനകൾ ആണോ എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്