ആപ്പ്ജില്ല

ചൈനയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 13 മരണം

ഖനിയ്ക്കുള്ളില്‍ ഗ്യാസ് ലീക്ക് ചെയ്യുകയായിരുന്നു. വെന്റുലേഷന്‍ സിസ്റ്റം യഥാക്രമം പ്രവര്‍ത്തിക്കാത്തിരുന്നതാണ് മരണ നിരക്ക് കൂടിയതിന് കാരണം.

TNN 1 Nov 2016, 11:41 am
ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സ്വകാര്യ കല്‍ക്കരി ഖനിയായ ജിന്‍ഷാന്‍ഗൗയിലാണ് അപകടം നടന്നത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം.
Samayam Malayalam 13 dead more than a dozen missing in china coal mine blast
ചൈനയിലെ കല്‍ക്കരി ഖനിയില്‍ സ്ഫോടനം: 13 മരണം

20 പേരോളം ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.

രണ്ട് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
400 ലധികം രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഖനിയ്ക്കുള്ളില്‍ ഗ്യാസ് ലീക്ക് ചെയ്യുകയായിരുന്നു. വെന്റുലേഷന്‍ സിസ്റ്റം യഥാക്രമം പ്രവര്‍ത്തിക്കാത്തിരുന്നതാണ് മരണ നിരക്ക് കൂടിയതിന് കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്