ആപ്പ്ജില്ല

ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം

പതിനാലാമത് ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. ഈ മാസം 13 വരെയാണ് ഫെസ്റ്റിവല്‍

TNN 6 Dec 2017, 10:33 pm
പതിനാലാമത് ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു. ഈ മാസം 13 വരെയാണ് ഫെസ്റ്റിവല്‍. ദുബൈയിലെ മദീനത് ജുമൈറയില്‍ വൈകിട്ട് ആറരയ്ക്കാണ് ചലച്ചിത്രോത്സവത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യയില്‍നിന്നുള്‍പ്പെടെ 51 രാജ്യങ്ങളില്‍ നിന്നായി 38 ഭാഷകളിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
Samayam Malayalam 14th dubai international film festival kicks off
ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കം


കുട്ടികള്‍ക്കായുള്ള ചിത്രങ്ങളുടെ വിഭാഗമാണു മറ്റൊരു ആകര്‍ഷണം. അറബ് രാജ്യങ്ങളില്‍നിന്നു മാത്രം ജീവചരിത്രം, കോമഡി എന്നിവയടക്കമുള്ള 59 ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുക. ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാനെ കൂടാതെ, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ വാഹിദ് ഹാമദ്, ബ്രിട്ടിഷ് നടന്‍ സര്‍ പാട്രിക് സ്റ്റുവാര്‍ട് എന്നിവര്‍ക്കാണു സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണു ചലച്ചിത്രോത്സവം. സൂഖ് മദീനത് തിയറ്റര്‍, ദ് ബീച്ച്‌, മാള്‍ ഓഫ് ദി എമിറേറ്റ്സ് (വോക്സ് സിനിമ), ഗലേറിയ മാള്‍ (വോക്സ് സിനിമ) എന്നിവിടങ്ങളിലാണു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്