പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 30ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സർക്കാർ ജീവനക്കാരെ വഹിച്ചുകൊണ്ട് പോവുകയായിരുന്ന ബസിലാണ് സ്ഫോടനം ഉണ്ടായത്. ബസിനകത്ത് സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മർദാനിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ബസിനുള്ളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോൾ അൻപതോളം സര്‍ക്കാര്‍ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉണ്ട്. എട്ട് കിലോഗ്രാം വരുന്ന സ്ഫോടകവസ്തുവാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിന് കീഴിലാണെന്നും അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഖാസിഫ് മാധ്യമങ്ങളെ അറിയിച്ചു.
പെഷവാറിൽ ബസിലുണ്ടായ സ്ഫോടനത്തിൽ 15 മരണം
പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു.
TNN 16 Mar 2016, 11:10 am