ആപ്പ്ജില്ല

പാകിസ്ഥാനില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു; നിരവധിയാളുകള്‍ക്ക് പരിക്ക്

25 യാത്രക്കാരുമായി റാവല്‍പിണ്ടിയില്‍ നിന്ന് സ്‍കര്‍ഡുവിലേക്ക് പോയ ബസ്സാണ് ഗില്‍ഗിറ്റിന് സമീപം മലയോരത്ത് അപകടത്തില്‍പെട്ടത്.

Samayam Malayalam 9 Mar 2020, 1:25 pm

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‍ച രാവിലെയാണ് മലയോര റോഡില്‍ അപകടമുണ്ടായത്.
Samayam Malayalam accident


Also Read: വീണ്ടും ലോകത്തെ വെല്ലുവിളിച്ച് ഉത്തര കൊറിയ; മൂന്ന് രഹസ്യ ആയുധങ്ങള്‍ പരീക്ഷിച്ചു

റാവല്‍പിണ്ടിയില്‍ നിന്ന് സ്‍കര്‍ഡുവിലേക്ക് പോകുന്ന ബസ്സാണ് റുവോന്‍ഡൂവിന് സമീപം ഗില്‍ഗിറ്റില്‍ അപകടത്തില്‍പെട്ടത്. ഗില്‍ഗിറ്റ് ബാള്‍ട്ടിസ്റ്റാന്‍ പ്രാദേശിക സര്‍ക്കാരിന്‍റെ വക്താവ് ഫയ‍്‍സുള്ള ഫിറാഖാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അപകടം നടക്കുമ്പോള്‍ ബസ്സില്‍ 25 യാത്രക്കാരുണ്ടായിരുന്നതായി ഫിറാഖ് പറഞ്ഞു. എന്നാല്‍ അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കൊവിഡ് 19: 109 രാജ്യങ്ങളിലായി 1,10,071 രോഗികള്‍; ചൈനയില്‍ കുറയുന്നു

അപകടത്തില്‍ 19 പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തതായും സ്ഥിരീകരിക്കാനാകുമെന്ന് ഫിറാഖ് പറഞ്ഞു.

അപകടം നടന്ന ഉടന്‍ തന്നെ പോലീസം രക്ഷാ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

പാകിസ്ഥാനില്‍ റോഡപകടങ്ങള്‍ പതിവാണ്. അശ്രദ്ധമായ ‍ഡ്രൈവിങ്ങും മോശം റോഡുകളുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.

Also Read: ഒഴുകുന്ന കൊറോണ ജയിലില്‍ അവസാനം വരെ; ധീരതയുടെ പ്രതീകമായി ഡയമണ്ട് പ്രിന്‍സസിലെ ക്യാപ്റ്റന്‍

കഴിഞ്ഞ സെപ്റ്റംബറില്‍ ബാബുസര്‍ പാസ്സിലുണ്ടായ ബസ് അപകടത്തില്‍ 10 പാക് സൈനികര്‍ ഉള്‍പ്പെടെ 27 പേര്‍ മരിച്ചിരുന്നു. 15ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തിരുന്നു. ഗില്‍ജിത് ബാള്‍ട്ടിസാനെയും ഖൈബര്‍ പഖ്‍തുന്‍ഖ്വാ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന മലയോര റോഡിലായിരുന്നു ഈ അപകടം ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്