ആപ്പ്ജില്ല

മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

തോക്കുമായി ക്യാമ്പസിനകത്തു കയറിയ യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു

TNN 3 Mar 2018, 8:30 am
വാഷിങ്ടന്‍: യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. തോക്കുമായി ക്യാമ്പസിനകത്തു കയറിയ യുവാവാണ് വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.
Samayam Malayalam 2 people shot dead after gunman opens fire in central michigan university campus
മിഷിഗന്‍ സര്‍വകലാശാലയിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു


സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു സംഭവം. പത്തൊന്‍പതുകാരനാണു സംഭവത്തിനു പിന്നിലെന്ന് മിഷിഗന്‍ പൊലീസ് ട്വീറ്റ് ചെയ്തു.

ക്യാംപസിലെ എല്ലാ മുറികളും അടച്ചു സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെപ്പറ്റി മുന്നറിയിപ്പു നല്‍കിയ പൊലീസ് പരിസരവാസികളോടു ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്