ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദില്‍ നടന്ന ഇരട്ട സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് . 90 ഒാളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബാഗ്ദാദില്‍ മൂന്നു ദിവസത്തിനുളളില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്
സെന്‍ട്രല്‍ ബാഗ്ദാദിലെ തയ്യാനന് സ്ക്വയറില്‍ തിങ്കളാഴ്ച്ച രാവിലെയാണ് രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. തിരക്കേറിയ സമയമായതിനാല്‍ ഒട്ടേറെ പേര് സ്ഥലത്തു തടിച്ചു കൂടിയിരുന്നു . സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.