ആപ്പ്ജില്ല

വെടിവെപ്പില്‍ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു

പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്ന രണ്ടു അക്രമികൾ 10 പോലീസുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ പറഞ്ഞു

TNN 8 Jul 2016, 1:14 pm
ഡാളസ്: മിനസോട്ടയിലും ലൂസിയാനയിലും കറുത്ത വർഗക്കാർക്ക് എതിരെ നടന്ന പോലീസ് വെടിവെപ്പിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു.
Samayam Malayalam 3 cops killed many injured by two snipers in dallas police chief
വെടിവെപ്പില്‍ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു


പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്ന രണ്ടു അക്രമികൾ 10 പോലീസുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നെന്ന് ഡാളസ് പോലീസ് ചീഫ് ഡേവിഡ് ബ്രൗൺ പറഞ്ഞു. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

പ്രതിഷേധക്കാർക്കിടയിൽ നിന്നു വെടിവെപ്പ് നടത്തിയവർക്കായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്കിലും ഷിക്കാഗോയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വര്‍ണവിവേചനത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങൾ തികച്ചും ദൗര്‍ഭാഗ്യകരമണെന്നു പ്രസിഡന്‍റ് ബരാക് ഒബാമ പ്രതികരിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവേചനം ഇന്നും നിലനിൽക്കുന്നു എന്നു ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നു എന്നും പോളണ്ടിൽ നാറ്റോ സമ്മേളനത്തിന് എത്തിയ ഒബാമ കൂട്ടിച്ചേർത്തു.

32കാരനായ കാസ്റ്റില്‍ പോലീസ് വെടിവെപ്പിൽ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. കാസ്റ്റിലിന്‍റെ മരണത്തോടെ പോലീസ് വെടിവെപ്പിൽ ഈ വർഷം മരിക്കുന്നവരുടെ എണ്ണം 506 ആയി എന്നു വാഷിങ്ടൺ പോസ്റ് റിപ്പോർട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്