ആപ്പ്ജില്ല

35 വര്‍ഷം മുമ്പ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു; സഹായിച്ചത് ബെല്‍റ്റിന്‍റെ ബക്കിള്‍

വില്ല്യം ധരിച്ചിരുന്ന ബെൽറ്റാണ് തിരിച്ചറിയാൻ സഹായകരമായത്.

Samayam Malayalam 20 Oct 2020, 7:10 pm
ഫ്ളോറിഡ: മൃതദേഹം കണ്ടെത്തി 35 വർഷങ്ങൾക്ക് ശേഷം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. 1985 ജനുവരി 23 ന് ഫ്ലോറിഡയിലെ വൈൽഡ് ലേക്ക് ബൊളിവാർഡിൽ നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. എല്ലാ കൊലപാതകങ്ങളിലും അവശേഷിക്കാറുള്ള അവസാനത്തെ തുമ്പ് ഈ സംഭവത്തിലും കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നതിന് സഹായകരമായി.
Samayam Malayalam william
വില്ല്യം ഏണസ്റ്റ് തോംസൺ


Also Read: പരക്കെ അക്രമം, പോലീസ് സ്റ്റേഷന് തീവെയ്‍പ്പ്; ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നഗരം അടച്ചിട്ട് സര്‍ക്കാര്‍

അമ്മാവനായ വില്ല്യം ഏണസ്റ്റ് തോംസണെ കണ്ടെത്താൻ 2018ൽ യുവാവ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവ് ഉണ്ടാക്കിയത്. ബെൽറ്റിന്റെ ബക്കിളാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. അങ്ങനെ 35 വ‍ര്‍ഷം മുമ്പ് കണ്ടെത്തിയ മൃതദേഹം വില്ല്യമിന്റേതാണെന്ന് എസ്കാംബിയ കൗണ്ടി ഷെരീഫ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

"ജോൺ ഡോ എന്നറിയപ്പെടുന്നയാളാണ് കൊല്ലപ്പെട്ടത്. കൈകളിൽ ഡബ്ല്യുടി എന്ന് പച്ചകുത്തിയിട്ടുണ്ട്." ഇയാൾ കറുത്ത ബെൽറ്റ് ധരിച്ചിരുന്നു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. ഇതാണ് കൊല്ലപ്പെട്ടയാൾ വില്ല്യം ഏണസ്റ്റാണെന്ന സംശയം ബന്ധുക്കളിൽ ജനിപ്പിച്ചത്.

Also Read: മഹാത്മാഗാന്ധിയുടെ കൊച്ചുമകൾക്ക് ശിക്ഷയുടൻ; 830,000 ഡോളറിൻ്റെ തട്ടിപ്പും വ്യാജ ഇടപാടുകളും, കുറ്റക്കാരിയെന്ന് കോടതി

തുട‍ര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വില്ല്യം അവസാനമായി അമ്മയെ വിളിച്ചത് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്നാണെന്ന് പോലീസ് കണ്ടെത്തി. ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം നടത്തിയ പരിശോധനയിലാണ്ജോൺ ഡോ ശരിക്കും വില്ല്യം ഏണസ്റ്റാണെന്ന് തിരിച്ചറിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്