ആപ്പ്ജില്ല

സോമാലിയയിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തില്‍ അഞ്ച് മരണം

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല

TNN 8 Jan 2017, 7:01 am
മോസ്കോ: സോമാലിയൻ തലസ്‌ഥാനമായ മോഗാദിഷുവിൽ ഇരട്ട ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്കു പരിക്കേറ്റിട്ടുണ്ട്. നല്ല ജനത്തിരക്ക് അനുഭവപ്പെടുന്ന ഭക്ഷണശാല ലക്ഷ്യമിട്ടാണ് അക്രമികൾ സ്ഫോടനം നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Samayam Malayalam 5 killed 13 injured in twin blasts in mogadishu
സോമാലിയയിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തില്‍ അഞ്ച് മരണം


കഴിഞ്ഞ തിങ്കളാഴ്ചയും മോഗാദിഷുവിൽ രണ്ടു സ്ഫോടനങ്ങൾ നടന്നിരുന്നു. മോഗദിഷുവിലെ വിമാനത്താവളത്തിനു സമീപവും ഒരു ഹോട്ടലിലുമാണു അന്ന് സ്ഫോടനങ്ങൾ നടന്നത്. ഈ സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം പിന്നീട് അൽ–ഷബാബ് ഏറ്റെടുത്തിരുന്നു.

5 killed, 13 injured in twin blasts in Mogadishu

At least five people, including three soldiers were killed and 13 others wounded when twin bomb blasts targeted a busy restaurant in the Somali capital Mogadishu on Saturday, according to government officials.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്