ആപ്പ്ജില്ല

മെക്‌സിക്കോ ഭൂകമ്പം: മരണം 140 കടന്നതായി റിപ്പോർട്ട്

നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപതിച്ചു

TNN 20 Sept 2017, 9:48 am
മെക്‌സിക്കോ സിറ്റി: ഇന്നലെ മെക്‌സിക്കോ സിറ്റിയിലുണ്ടായ വൻ ഭൂകമ്പത്തിൽ 140 മരണം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ നിലംപതിച്ചു. ഇവയിൽ ആൾക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഭൂകമ്പം ഉണ്ടായപ്പോൾ ആയിരക്കണക്കിന് ആളുകൾ തെരുവിലേക്ക് ഓടിയിറങ്ങി. ചില കെട്ടിടങ്ങളിൽ തീപിടിച്ചു.
Samayam Malayalam 7 1 magnitude quake kills over 130 as buildings collapse in mexico
മെക്‌സിക്കോ ഭൂകമ്പം: മരണം 140 കടന്നതായി റിപ്പോർട്ട്


ഈ മാസം ആദ്യം മെക്സിക്കോയിൽ ഉണ്ടായ ഭൂചലനത്തിൽ 61 പേർ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പ്യൂഏബ്ള എന്ന സംസ്ഥാനമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മെക്‌സിക്കോ സിറ്റി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ​ 1985 ല്‍ ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിന്‍റെ വാർഷികത്തിനിടെയാണ് മെക്‌സിക്കോയെ നടുക്കിയ ശക്തമായ ഭൂചലനം ഉണ്ടായത്.

7.1 magnitude quake kills over 130 as buildings collapse in mexico

More than 130 people killed in a strong quake occured in Mexico. Death toll may rise as many might have stuck in the collapsed buildings.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്