ആപ്പ്ജില്ല

കാബൂളില്‍ ഗുരുദ്വാര ആക്രമിച്ചതിന് പിന്നില്‍ മലയാളി ഭീകരനും

കേരളത്തിൽ നിന്നും 14 പേർ ഐഎസിൽ ചേരാൻ പോയ സംഘത്തിലെ അംഗമാണ് അബു ഖാലിദ് അല്‍ ഹിന്ദിയെന്ന വളപട്ടണം സ്വദേശി മുഹമ്മദ് സാജിദ് .

Samayam Malayalam 27 Mar 2020, 8:09 pm
കാബുൾ։ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണതത്തില്‍ മലയാളി ഭീകരനും പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാൻ വാര്‍ത്താ ഏജന്‍സിയായ അമഖിനെ ഉദ്ധരിച്ചുകൊണ്ട് ഖാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Afghan Sikh man mourns over a coffin during a funeral procession
കാബൂളില്‍ ഗുരുദ്വാര ആക്രമിച്ചതിന് പിന്നില്‍ മലയാളി ഭീകരനും ഉണ്ടെന്ന് റിപ്പോര്‍ട്ട്


Also Read : 'മനുഷ്യത്വത്തിന്റെ മൂര്‍ത്തീഭാവം' മോദി മന്ത്രിസഭയെ പുകഴ്ത്തി ചന്ദ്രബാബു നായിഡു

അബു ഖാലിദ് അല്‍ ഹിന്ദിയെന്ന് അറിയപ്പെടുന്ന കാസര്‍കോട് വളപട്ടണം സ്വദേശി മുഹമ്മദ് സാജിദ് ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടെ ചുത്രവും പുറത്തുവിട്ടിട്ടുണ്ട്. ഇതോടെയാണ് ഇതാരെന്ന് വ്യക്തതയുണ്ടായത്. വ‍ർഷങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് നിന്നും പോയ 14 പേരില്‍ ഒരാളാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് നടന്ന പ്രത്യാക്രമണത്തില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐഎസ് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അബ്ദുള്‍ ഖയും അടക്കമുള്്ള അഞ്ചു പേര്‍ക്കെതിരെ 2017ല്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Also Read : ബോറിസ് ജോണ്‍സണ് പിന്നാലെ ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറിക്കും കൊവിഡ്-19

അഫ്ഗാനിസ്ഥാനില്‍ ഇതാദ്യമായല്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. 2018 മധ്യത്തില്‍ ജലാലബാദ് എന്ന നഗരത്തില്‍ സിഖ് വിഭാഗം കൂട്ടത്തോടെ കഴിയുന്ന സ്ഥലത്തുണ്ടായ ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്ന് പാര്‍ലമെന്ററി തെരഞ്ഞുടപ്പില്‍ മത്സരിച്ച ഏക സിഖ് വംശജനായ അവതാര്‍ സിങ്ങ് ഖല്‍സാ കൊല്ലപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്