ആപ്പ്ജില്ല

കത്തിയമര്‍ന്ന് കിളിമഞ്ചാരോ; തീ കെടുത്തുവാന്‍ 500 ലധികം സന്നദ്ധപ്രവര്‍ത്തകര്‍

കാട്ടുതീയെ തുടർന്ന് 28 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തുള്ള സസ്യജാലങ്ങളാണ് നശിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് നാട്ടിലെ ആവാസവ്യവസ്ഥയെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ

Samayam Malayalam 14 Oct 2020, 1:34 pm
ടോടൊമ (താൻസാനിയ): ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയിൽ വലിയ അഗ്നിബാധ. മൂന്ന് ദിവസമായി തുടര്‍ച്ചയായി കത്തുന്ന മലനിരകളില്‍ നിരവധി സസ്യജാലങ്ങൾക്ക് നാശമുണ്ടായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
Samayam Malayalam Tanzania Kilimanjaro Fires
കിളിമഞ്ചാരോയിലെ അഗ്നി കെടുത്തുന്ന പ്രവർത്തകർ


Also Read : കൊറോണയ്ക്ക്‌ ഇടയിൽ ഇൻകാ സാമ്രാജ്യം തുറന്നു; ഒരേയൊരു സഞ്ചാരിക്ക് വേണ്ടി!

ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത അത്ര വലിയ അഗ്നിബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പകൃത്യാലുള്ള സസ്യജാലങ്ങളും മറ്റും കത്തി നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.

തീകെടുത്തുന്നതിനായി 500ഓളം വോളണ്ടിയർമാര്‍ കഠിന പരിശ്രമം നടത്തുന്നതായി ടാന്‍സാനിയൻ അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ മലനിരകളില്‍ തീപടരുന്നത് വളരെ ദൂരെ നിന്നു നോക്കിയാൽ വരെ കൃത്യമായി കാണുവാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം അഗ്നിബാധയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ടാന്‍സാനിയ ദേശീയ ഉദ്യാനത്തിന്റെ തലവന്‍ അലൻ കിജാസി പറഞ്ഞു. 28 ചതുരശ്ര കിലോമീറ്റര്‍ സസ്യജാലങ്ങളാണ് നശിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, പടര്‍ന്നിരിക്കുന്ന കാട്ടുതീ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ഭാഗ്യവശാൽ അഗ്നിബാധ ഇതുവരെ പർവതത്തിന്റെ കിഴക്ക് ഭാഗത്തുള്ള താരതമ്യേന ചെറിയ പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപകമായ നാശനഷ്ടങ്ങള്‍ കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്.

Also Read : പഞ്ചാബിൽ പോലീസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതോ ? സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിന്റെ സത്യം ഇങ്ങനെ

അതേസമയം, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പര്‍വതാരോഹകരുടേയും സഞ്ചാരികളുടേയും ഒരു ഇഷ്ട കേന്ദ്രമാണ് കിളിമഞ്ചാരോ മലനിരകള്‍. 19,443 അടി (5,926 മീറ്റർ) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയർന്ന ഒറ്റ സ്വതന്ത്ര മലയാണ് കിളിമഞ്ചാരോ പർവ്വതം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്