ആപ്പ്ജില്ല

മോശം പരാമര്‍ശത്തിൽ ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കൻ യൂണിയൻ

പരാമര്‍ശം കടുത്തുപോയെങ്കിലും ആരോപിക്കുന്നതു പോലുള്ള പദം ഉപയോഗിച്ചിട്ടില്ലെന്ന് ട്രംപ്

TNN 13 Jan 2018, 10:48 am
വാഷിങ്ടൺ: ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും കുടിയേറ്റക്കാരെക്കുറിച്ചും മോശമായി പരാമര്‍ശിച്ചതിന് അമേരിക്കൻ പ്രസിഡന്‍റ് മാപ്പ് പറയണമെന്ന് ആഫ്രിക്കൻ യൂണിയൻ. ട്രംപ് ഭരണകൂടം ആഫ്രിക്കൻ ജനതയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും യൂണിയൻ വക്താക്കള്‍ പറഞ്ഞു.
Samayam Malayalam african union demands apology of donald trump
മോശം പരാമര്‍ശത്തിൽ ട്രംപ് മാപ്പ് പറയണമെന്ന് ആഫ്രിക്കൻ യൂണിയൻ


കുടിയേറ്റ നിയമപരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു ട്രംപിന്‍റെ വിവാദപ്രസ്താവന. എന്തിനാണ് ഇത്തരം ******** രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്‍റെ ചോദ്യം.

പരാമര്‍ശം വിവാദമായതോടെ ന്യായീകരണവുമായി ട്രംപ് രംഗത്തെത്തി. തൻ്റെ പരാമര്‍ശം കടുത്തുപോയെന്നും എന്നാൽ ആരോപിക്കുന്നതുപോലുള്ള മോശം പദം താൻ ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റിൽ വിശദീകരിച്ചു. എന്നാൽ ഇതിൽ ആഫ്രിക്കൻ യൂണിയൻ തൃപ്തരല്ല.

തന്‍റെ പ്രസ്താവനയിൽ ട്രംപ് മാപ്പ് പറയണമെന്നാണ് ആഫ്രിക്കൻ യൂണിയന്‍റെ ആവശ്യം. ആഫ്രിക്കൻ രാജ്യങ്ങളും അമേരിക്കയുമായി ഗൗരവതരമായ ചര്‍ച്ച നടത്തണമെന്ന ആവശ്യവും യൂണിയൻ മുന്നോട്ടുവെച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്