ആപ്പ്ജില്ല

പലസ്തീൻ ചെറുത്തുനിൽപ്പിന്‍റെ പ്രതീകം അഹദ് തമീമി ജയിൽ മോചിതയായി

ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടപ്പിച്ചതിനാണ് പതിനേഴുകാരിയായ തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്.

Samayam Malayalam 29 Jul 2018, 8:55 pm
ജറുസലേം: പലസ്തീൻ ചെറുത്ത് നിൽപ്പിന്‍റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട അഹദ് തമീമി ജയിൽ മോചിതയായി. ഇസ്രയേൽ സൈനികരുടെ മുഖത്തടിച്ച് പ്രതിഷേധം പ്രകടപ്പിച്ചതിനാണ് പതിനേഴുകാരിയായ തമീമിക്ക് തടവ് ശിക്ഷ വിധിച്ചത്. കല്ലേറ് നടത്തിയവർക്ക് എതിരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ തമീമിയുടെ ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് തമീമി സൈനികരുടെ മുഖത്തടിച്ചത്.
Samayam Malayalam പലസ്തീൻ ചെറുത്തുനിൽപ്പിന്‍റെ പ്രതീകം അഹദ് തമീമി ജയിൽ മോചിതയായി


ക്രിമിനൽ കുറ്റമാണെന്ന് വിലയിരുത്തി സൈനിക കോടതിയാണ് തമീമിക്ക് എട്ടുമാസത്തെ തടവുശിക്ഷ വിധിച്ചത്. തമീമിയുടെ അമ്മയും ശിക്ഷപ്പെട്ടിരുന്നുവെങ്കിലും രണ്ട് മാസം മുൻപ് മോചിതയായി. ശിക്ഷ പൂർത്തിയാക്കിയ തമീമിയെയും അമ്മയെയും ജയിൽ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് എത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്