ആപ്പ്ജില്ല

ബധിരയായ യാത്രികയ്ക്ക് എയര്‍ഹോസ്റ്റസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് കുറിപ്പിലൂടെ

'എന്റെ മകള്‍ ബധിരയാണ്. അവള്‍ ഒറ്റയ്ക്ക് ആദ്യമായാണ് വ്യോമമാര്‍ഗം യാത്രചെയ്തത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസ് മകള്‍ക്ക് ഈ കുറിപ്പ് കൈമാറി. ഇത് വളരെ അധികം ആശ്ചര്യപ്പെടുത്തുന്നതാണ്', കുട്ടിയുടെ അമ്മ ട്വീറ്റ് ചെയ്തു.

Samayam Malayalam 20 Sept 2019, 4:15 pm

ഹൈലൈറ്റ്:

  • എയര്‍ഹോസ്റ്റസിന് അഭിനന്ദന പ്രവാഹം
  • ഇത് ഹൃദയഭേദകമായ കുറിപ്പെന്ന് ട്വീറ്റ് കമന്റുകള്‍
  • യാത്രക്കാരിയായ ആഷ്‌ലിയുടെ അമ്മയാണ് ഇക്കാര്യം ആദ്യം പങ്കുവെച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project (44)

ബധിരയായ യാത്രക്കാരിയുടെ ആദ്യ വിമാനയാത്ര സുഗമവും ലളിതവും ആക്കാന്‍ എയര്‍ഹോസ്റ്റസ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് കുറിപ്പിലൂടെ. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ അനുബന്ധ വിമാനമായ എന്‍ഡവര്‍ എയര്‍ ഫ്‌ളൈറ്റിലെ എയര്‍ഹോസ്റ്റസ് ആണ് യാത്രക്കാരുടെ മനം കവര്‍ന്നത്. യാത്രക്കാരിയായ ആഷ്‌ലിയുടെ അമ്മയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. എയര്‍ഹോസ്റ്റസ് നല്‍കിയ കുറിപ്പ് സഹിതമാണ് ട്വിറ്ററില്‍ അമ്മ പങ്കുവെച്ചത്.
'എന്റെ മകള്‍ ബധിരയാണ്. അവള്‍ ഒറ്റയ്ക്ക് ആദ്യമായാണ് വ്യോമമാര്‍ഗം യാത്രചെയ്തത്. വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസ് മകള്‍ക്ക് ഈ കുറിപ്പ് കൈമാറി. ഇത് വളരെ അധികം ആശ്ചര്യപ്പെടുത്തുന്നതാണ്', കുട്ടിയുടെ അമ്മ ട്വീറ്റ് ചെയ്തു.

'ഹായ്, ഗുഡ് മോണിംഗ് ആഷ്‌ലി, എന്റെ പേര് ജന്നാ. ജെഎഫ്‌കെയിലേക്കുള്ള നിങ്ങളുടെ യാത്രയില്‍ ഞാന്‍ ആയിരിക്കും നിങ്ങളുടെ സഹായി. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം', കുറിപ്പില്‍ പറയുന്നു.

ഇത് പങ്കുവെച്ചതോടെ എയര്‍ഹോസ്റ്റസിന് അഭിനന്ദന പ്രവാഹവുമായി ആളുകളെത്തി. നിരവധിപേര്‍ അഭിനന്ദനം അര്‍പ്പിച്ച് ട്വീറ്റുകള്‍ ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്