ആപ്പ്ജില്ല

തായ്‍ലൻഡ് ഗുഹയിൽ നിന്ന് എല്ലാവരെയും രക്ഷിച്ചു

തായ്‍‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളെയും കോച്ചിനെയും രക്ഷിച്ചു

Samayam Malayalam 10 Jul 2018, 5:36 pm
ചിയാങ് റായ്: വടക്കൻ തായ്‍‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ അണ്ടർ 16 ഫുട്ബോൾ ടീം അംഗങ്ങളെയും കോച്ചിനെയും പുറത്തെത്തിച്ചു. 12 പേരെയും കോച്ചിനെയുമാണ് രക്ഷപ്പെടുത്തിയത്. മുഴുവൻ പേരെയും രക്ഷിച്ചുവെന്ന് അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam all 12 boys and football coach rescued from thai cave
തായ്‍ലൻഡ് ഗുഹയിൽ നിന്ന് എല്ലാവരെയും രക്ഷിച്ചു


11 പേരെയും ഇന്ന് രക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരു കുട്ടിയും ഫുട്ബോള്‍ കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തെത്തിക്കുമെന്നാണ് സൂചനകള്‍. റോയിറ്റേഴ്സ്, അൽ-ജസീറ തുടങ്ങിയ അന്തർദ്ദേശീയ മാധ്യമങ്ങളാണ് വാർത്തകൾ പുറത്ത് വിട്ടത്.

ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ പത്തുമണിയോടെയാണ് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 11 ഡൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഗുഹയിൽ പ്രവേശിച്ചത്. ഗുഹയിൽ ശേഷിക്കുന്ന നാലുകുട്ടികളെയും കോച്ചിനെയും ഒറ്റ ഘട്ടത്തിൽ പുറത്തെത്തിക്കുകയാണ് ദൗത്യം.

ജൂൺ 23നാണ് 12 കുട്ടികളും കോച്ചുമടങ്ങുന്ന സംഘം കനത്ത മഴയെത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്