ആപ്പ്ജില്ല

ഇസ്രയേലും അമേരിക്കയും ചരിത്രപ്രധാനമായ കരാര്‍ ഒപ്പിട്ടു

അമേരിക്ക ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ്​ ഇത്

TNN 15 Sept 2016, 1:30 pm
വാഷിങ്ടൺ: പത്തു വർഷത്തേക്കുള്ള സൈനിക സഹകരണ കരാറില്‍ അമേരിക്കയും ഇസ്രയേലും ഒപ്പുവെച്ചു. പത്ത് മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒപ്പിട്ട കരാർ അനുസരിച്ച് 3800 കോടി അമേരിക്കൻ ഡോളറിന്‍റെ സൈനിക സഹായം അമേരിക്ക ഇസ്രയേലിന് നൽകും.
Samayam Malayalam amaerica and israel signed the most important pact
ഇസ്രയേലും അമേരിക്കയും ചരിത്രപ്രധാനമായ കരാര്‍ ഒപ്പിട്ടു


അമേരിക്ക ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ്​ ഇത്​. അമേരിക്കൻ വിദേശകാര്യ അണ്ടർ സെക്രട്ടറി തോമസ്​ ഷാനന്‍ നെതന്യാഹു സർക്കാറി​ന്‍റെ സുരക്ഷാ സമിതി തലവൻ ജേക്കബ്​ നഗേൽ എന്നിവരാണ്​ കരാറിൽ ഒപ്പുവെച്ചത്​.

പുതിയ കരാർ ഇ​സ്രയേലി​ന്‍റെ സു​രക്ഷ ഉയർത്തുന്നതിൽ വലിയ പങ്ക്​ വഹിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ പറഞ്ഞു. ഇൗ ഉടമ്പടി ഇസ്രയേലി സൈന്യത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന്​ ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്