ആപ്പ്ജില്ല

സാന്താക്ലോസിന്റെ കല്ലറ തുർക്കിയിൽ കണ്ടെത്തി

പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളിൽ ഇലക്ട്രോണിക് സർവേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്‍റെ സാന്നിദ്യം തെളിഞ്ഞത്.

TNN 5 Oct 2017, 6:24 pm
അങ്കാറ∙ സാന്താക്ലോസിന്റെ ശവകുടീരം തുർക്കിയിൽ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. ക്രിസ്മസ് അപ്പൂപ്പൻ, സാന്താക്ലോസ് തുടങ്ങിയ പേരുകളുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് തെക്കൻ തുർക്കിയിലുളള ഡിമറിലെ (പണ്ടത്തെ മിറ) പുരാതന പളളിക്കടിയില്‍ നിന് കണ്ടെത്തിയത്. എഡി നാലാം നൂറ്റാണ്ടിൽ തുർക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണു നിക്കോളാസ് ജനിച്ചതെന്നാണു കരുതുന്നത്.
Samayam Malayalam archaeologists in turkey believe they have discovered santa clauss tomb
സാന്താക്ലോസിന്റെ കല്ലറ തുർക്കിയിൽ കണ്ടെത്തി


ഇവിടെത്തന്നെയാണു ശവകുടീരവുമുള്ളത്. പള്ളിക്കു താഴെ കണ്ടെത്തിയ വിള്ളലുകളിൽ ഇലക്ട്രോണിക് സർവേ നടത്തിയപ്പോഴാണ് പഴയ ശവകുടീരത്തിന്‍റെ സാന്നിദ്യം തെളിഞ്ഞത്. വലിയ നാശം സംഭവിക്കാത്ത രീതിയിലാണു കല്ലറയെന്ന് അന്റാലിയ പൈതൃക അതോറിറ്റി തലവൻ സെമിൽ കാരാബയ്റം പറഞ്ഞു. 19–ാം വയസ്സിൽ വൈദികനായ നിക്കോളാസ്, പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു. 11–ാം നൂറ്റാണ്ട് വരെ നിക്കോളാസിന്റെ ഭൗതികദേഹം ഡിമറിലെ പള്ളിയിൽ ഉണ്ടായിരുന്നു. പിന്നീട്, 1087 ൽ ഇറ്റാലിയൻ നാവികർ തിരുശേഷിപ്പ് തുർക്കിയിൽ നിന്നും ഇറ്റലിയിലെ ബാരിയിലേക്കു കടത്തിക്കൊണ്ടു പോയി.

ബാരിയിലെ ഡി സാൻ നിക്കോള ബസിലിക്കയിലിക്കയിലാണ് നിക്കോളാസിന്‍റെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എന്നാണിപ്പോഴും വിശ്വാസം. ഇറ്റാലിയന്‍ നാവികര്‍ കടത്തിക്കൊണ്ടു പോയത് മറ്റൊാളുടെ അസ്ഥികളാണെന്നും നിക്കോളാസിന്‍റെ ശവകുടീരം തുര്‍ക്കിയില്‍ തന്നെയാണുളളതെന്നുമാണ് തുര്‍ക്കിയിലെ പുരോഹിതര്‍ പറയുന്നത്. പുതിയ കണ്ടെത്തൽ പ്രദേശത്തെ വിനോദസഞ്ചാരത്തെ വലിയ തോതിൽ സഹായിക്കുമെന്നാണ് കരുതുന്നത്.

Archaeologists in Turkey believe they have discovered Santa Claus's tomb

Archaeologists in Turkey have made a discovery which could settle a century-old debate. They have unearthed what they say is likely the tomb of the original Santa Claus.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്