ആപ്പ്ജില്ല

പാകിസ്താന് യുഎസ് സഹായം നിര്‍ത്തലാക്കിയതിനു പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സയീദ്

അമേരിക്കയുടെ നീക്കത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അടിയന്തര സുരക്ഷാസമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

TNN 2 Jan 2018, 3:45 pm
ഇസ്‌ലാമാബാദ്: പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ്.
Samayam Malayalam as us suspends aid to pakistan hafiz saeed says blame lies on india
പാകിസ്താന് യുഎസ് സഹായം നിര്‍ത്തലാക്കിയതിനു പിന്നില്‍ ഇന്ത്യയെന്ന് ഹാഫിസ് സയീദ്


255 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായം പാകിസ്താന് നല്‍കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശവുമായി ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ തലവന്‍ രംഗത്തെത്തിയിട്ടുള്ളത്.

അമേരിക്കയുടെ നീക്കത്തിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി അടിയന്തര സുരക്ഷാസമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 15 വര്‍ഷമായി സൈനിക സഹായം നല്‍കിക്കൊണ്ടിരുന്ന അമേരിക്കയെ പാകിസ്താന്‍ വിഡ്ഢികളാക്കിയെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്