ആപ്പ്ജില്ല

കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെപ്പ്; 10 പേര്‍ മരിച്ചു

നിരവധി പേരെ സൈന്യം രക്ഷപെടുത്തി

TNN 21 Jan 2018, 1:03 pm
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടൽ ഇൻ്റ‍ര്‍കോണ്ടിനൻ്റലിൽ നടന്ന വെടിവെയ്പിൽ പത്തോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹോട്ടലിലേയ്ക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമികൾ ജീവനക്കാരെയും അതിഥികളെയും വെടിവെയ്ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam at least 10 die in firing in hotel intercontinental in kabul
കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെപ്പ്; 10 പേര്‍ മരിച്ചു


നാലംഗസംഘമാണ് ഹോട്ടലിൽ വെടിയുതിര്‍ത്തത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച് ഔദ്യോഗികവിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവസമയം ഹോട്ടലിൽ നൂറോളം അതിഥികള്‍ ഉണ്ടായിരുന്നുവെന്നും ഹോട്ടലിലെ പ്രധാനനിലയിലേയ്ക്കാണ് അക്രമികൾ അതിക്രമിച്ചുകയറിയതെന്നും അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വക്സതാവ് അറിയിച്ചു.

മുറികളിൽ കുടുങ്ങിയ നിരവധി പേരെ രക്ഷപെടുത്തി. ഹെലികോപ്റ്ററിൽ എത്തി ഹോട്ടലിന്‍റെ ഉള്ളിൽ പ്രവേശിച്ച സൈന്യം മണിക്കൂറുകളോളം അക്രമികളുമായി ഏറ്റുമുട്ടി. അക്രമികളുടെ കൈവശം ഗ്രനേഡുകളും തോക്കുകളും ഉണ്ടായിരുന്നതായി അതിഥികളിലൊരാള്‍ പറഞ്ഞതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.2011ലും ഇതേ ഹോട്ടലിൽ ചാവേര്‍ ആക്രമണം ഉണ്ടായി 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്