ആപ്പ്ജില്ല

യുഎസ് മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

മെരിലാന്‍ഡിന്‍റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്‍റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്.

Samayam Malayalam 29 Jun 2018, 7:22 am
വാഷിങ്ടന്‍: അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്‍റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്‍റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ടരമണിയോടെയായിരുന്നു വെടിവെപ്പുണ്ടായത്. അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Samayam Malayalam 64786030


ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ചില്ലുവാതിൽ തകർത്തായിരുന്നു അക്രമി അകത്തേക്ക് കടന്നത്. മരിച്ചവർ ആരൊക്കെയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഷോട്ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിർത്തത്. ഓഫീസ് കെട്ടിടത്തിൽ നിന്നും ജീവനക്കാരെ പൂര്‍ണമായും ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. അമേരിക്കയിലെ മറ്റു മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

വെടിവെപ്പിന് പിന്നിൽ പ്രവർത്തിച്ചയാൾ ഇപ്പോൾ പോലീസ് പിടിയിലാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കെട്ടിടത്തില്‍ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അപകട പ്രദേശത്തേക്കുള്ള പ്രവേശനവും കർശനമായി നിരോധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്