ആപ്പ്ജില്ല

ഗ്വാദർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു

ഇന്നലെ വൈകിട്ട് നാലരയോടെ ഭീകരർ ഹോട്ടൽ വളഞ്ഞ് വെടിവെപ്പ് തുടങ്ങുകയായിരുന്നു.തുടർന്ന് പാക് സുരക്ഷാസേന തിരികെ വെടിവെപ്പ് ആരംഭിച്ചു. ചൈന - പാക് സാമ്പത്തിക ഇടനാഴിയുടെ വിവിധ പദ്ധതികൾനടപ്പാക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ.

Samayam Malayalam 12 May 2019, 7:00 am
ഇസ്ലാമബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്നലെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)ഏറ്റെടുത്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് ആക്രമിക്കപ്പെട്ടത്. തുറമുഖ നഗരമായ ഗ്വാദറിലെ പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു.
Samayam Malayalam gadwar


ഇന്നലെ വൈകിട്ട് നാലരയോടെ ഭീകരർ ഹോട്ടൽ വളഞ്ഞ് വെടിവെപ്പ് തുടങ്ങുകയായിരുന്നു.തുടർന്ന് പാക് സുരക്ഷാസേന തിരികെ വെടിവെപ്പ് ആരംഭിച്ചു. ചൈന - പാക് സാമ്പത്തിക ഇടനാഴിയുടെ വിവിധ പദ്ധതികൾനടപ്പാക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഗ്വാദർ തുറമുഖം വികസിപ്പിച്ചെടുക്കാൻ ചൈനയാണ് പാകിസ്താനെ സഹായിക്കുന്നത്. ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നവർ സുരക്ഷിതരായി പുറത്തെത്തിക്കാൻ സാധിച്ചെന്ന് ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രി സിയുള്ള ലാങ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്