ആപ്പ്ജില്ല

ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ രണ്ട് മാസം ഉള്‍കടലില്‍ 32 പേര്‍ മരിച്ചു; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടേത് ദുരിത ജീവിതം

ധാക്ക։ മലേഷ്യയിലേക്കുള്ള യാത്രക്കിടെ 32 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചു. ബംഗ്ലാദേശി കോസ്റ്റ് ഗാര്‍ഡാണ് കപ്പലില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്തിയത്. വിശന്ന് അവശതയിലായിരുന്ന 396 ആളുകളെ ഇവര്‍ രക്ഷിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി അഭയാർത്ഥികൾ ഇത്തരത്തിൽ കുടിയേറി പോകാറുണ്ട്.

Samayam Malayalam 16 Apr 2020, 3:28 pm
ധാക്ക։ മലേഷ്യയിലേക്കുള്ള യാത്രക്കിടെ 32 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്ന് മരിച്ചു. ബംഗ്ലാദേശി കോസ്റ്റ് ഗാര്‍ഡാണ് കപ്പലില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്തിയത്. വിശന്ന് അവശതയിലായിരുന്ന 396 ആളുകളെ ഇവര്‍ രക്ഷിക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി അഭയാർത്ഥികൾ ഇത്തരത്തിൽ കുടിയേറി പോകാറുണ്ട്.
Samayam Malayalam bangladesh coast guard rescues 396 rohingya refugees from a ship and they were starving
ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ രണ്ട് മാസം ഉള്‍കടലില്‍ 32 പേര്‍ മരിച്ചു; റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടേത് ദുരിത ജീവിതം

മലേഷ്യയിലേക്ക് പുറപ്പെട്ട യാത്രാ സംഘം

മ്യാന്‍മറില്‍ നിന്നും പോയ യാത്രാസംഘം കൊവിഡ് 19 പശ്ചാത്തലത്തില്‍ മലേഷ്യന്‍ തീരത്ത് കപ്പൽ അടുപ്പിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍, രണ്ട് മാസക്കാലമായി ഇവര്‍ ഉള്‍ക്കടലില്‍ കുടുങ്ങികിടക്കുകയായിരുന്നു. രക്ഷിച്ചെടുത്തവരില്‍ പലരും അതീവ അവശനിലയിലായിരുന്നു ഉണ്ടായിരുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടലില്‍ തീരദേശ പട്രോളിങ്ങ് ശക്തമാക്കിയിരുന്നു. ഇതോടെയാണ് കപപ്പലുകള്‍ തീരത്ത് അടുപ്പിക്കാന്‍ സാധിക്കാതെ പോയത്.

കൂടുതല്‍ ബോട്ടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കും

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കണ്ടുള്ള മറ്റ് ബോട്ടുകള്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യയും തായ്ലന്റും അടക്കമുള്ള രാജ്യങ്ങള്‍ പട്രോളിങ്ങ് ശക്തമാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി അഭയാർത്ഥികലെ ഇത്തരത്തില്‍‍ ബോട്ടുകളില്‍ മനുഷ്യക്കടത്ത് നടത്തിയിരുന്നു.

തിരിച്ചയക്കും

നിലവില്‍ ഇവരെ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ച് വരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഇവര്‍ ബംഗ്ലാദേശില്‍ നിന്നും തിരികെ എത്തിയവരാണെന്ന് സൂചനകളും ഉണ്ട്.

റോഹിങ്ക്യന്‍ വംശഹത്യ

2017ല്‍‍ മ്യാന്‍മറില്‍ നിന്നും ഏഴ് ലക്ഷത്തോളം റോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് വംശഹത്യക്ക് ഇരയായത്. ഇതേത്തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് ആളുകള്‍ പലായനം ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്