ആപ്പ്ജില്ല

സ്പെയിനില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് ഗ്യാസ് സിലിണ്ടര്‍ ആക്രമണത്തിന്

സ്പെയിനിലെ പ്രശസ്തമായ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും സൂചനയുണ്ട്.

TNN 21 Aug 2017, 11:10 am
മാഡ്രിഡ്: സ്‌പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി സൂചന. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെയാണ് ഒരു വീട്ടില്‍ നിന്ന് ഇവര്‍ ശേഖരിച്ച 120 ഒാളം ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്തുന്നത്. സ്പെയിനിലെ അല്‍കാനാ നഗരത്തില്‍ സ്ഫോടനം നടത്താനാവാം ഭീകരര്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.
Samayam Malayalam barcelona attack spain terror cell had 120 gas canisters
സ്പെയിനില്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നത് ഗ്യാസ് സിലിണ്ടര്‍ ആക്രമണത്തിന്


സ്പെയിനിലെ പ്രശസ്തമായ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും സൂചനയുണ്ട്. ആറു മാസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു ആക്രമണപദ്ധതിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബാഴ്സലോണയില്‍ നടന്ന ഭീകരാക്രമണത്തില്‍ 14 ഒാളം പേര്‍ മരിച്ചിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു. വാഹനമോടിച്ച ഡ്രൈവര്‍ക്കായി തിരച്ചില്‍ തുടരുകയാണ് .രണ്ടാമത്തെ ആക്രമണം പോലീസ് തടയുകയും അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

Barcelona attack: Spain terror cell had 120 gas canisters

A 12-strong terror cell that carried out two deadly attacks in Spain had collected 120 gas canisters and was planning to use them in vehicle attacks, Spanish police say

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്