ആപ്പ്ജില്ല

ബംഗ്ലാദേശില്‍ ആറു മാസത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ടത് 600 പേര്‍

പത്തു പേരാണ് ഈ കാലയളവില്‍ ആസിഡ് ആക്രമണത്തിനിരയായത്. 77 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍, 13 മനുഷ്യക്കടത്ത് എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

Samayam Malayalam 17 Jul 2018, 4:13 pm
ധാക്ക: കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 592 ബലാത്സംഗക്കേസുകള്‍. ബംഗ്ലാദേശ് മഹിളാ പരിഷത്ത് ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
Samayam Malayalam Bishop_july17


ഈ ലിസ്റ്റില്‍ 98 പേര്‍ കൂട്ട ബലാത്സംഗത്തിനിരയായവരാണ്. 29 പേര്‍ ഇതിനെത്തുടര്‍ന്ന് മരണപ്പെട്ടു. 61 പേര്‍ ബലാത്സംഗ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു എന്നും കണക്കുകള്‍ പറയുന്നു.

കൂടാതെ മാനഭംഗം, പൂവാല ശല്യം, ശാരീരിക ഉപദ്രവങ്ങള്‍, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്ക് ഇരയായ 2,063 പേരും ഉണ്ടെന്നു കണക്കുകള്‍ പറയുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളും പെടും.

പത്തു പേരാണ് ഈ കാലയളവില്‍ ആസിഡ് ആക്രമണത്തിനിരയായത്. 77 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍, 13 മനുഷ്യക്കടത്ത് എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സ്ത്രീധനത്തിനായി 113 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. ഇതില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 84 പേര്‍ ബാലവിവാഹത്തിന് വിധേയരാകേണ്ടി വന്നതായും പഠനം പറയുന്നു. ജനുവരി ഒന്ന് മുതല്‍ ജൂണ്‍ മുപ്പതു വരെ പുറത്തിറങ്ങിയ പതിനാല് ദിനപത്രങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ വച്ചാന്‍ ബി എം പി ഈ ഫലം പുറത്തു വിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്