ബെയ്ജിങ്: തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി ചിന് പിങ് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും സെൻട്രൽ മിലിട്ടറി കമ്മിഷൻ (സിഎംസി) ചെയർമാനുമായ ഷി ചിൻപിങ് കമ്മിഷന് അംഗങ്ങളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടുളള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്
പാർട്ടിയും ജനങ്ങളും ചൈനീസ് സായുധ സൈന്യത്തെ ഏൽപിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങളും ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി സെൻട്രൽ മിലിട്ടറി കമ്മിഷൻ മുന്നിലുണ്ടാകണമെന്നാണ് ചിന് പിങ് ആവശ്യപ്പെടുന്നത്
കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിന്റെ പത്തൊൻപതാം സമ്മേളനം അവസാനിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് യുദ്ധസജ്ജരാകാൻ സൈന്യത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനികവിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ)യുടെ ഉന്നതാധികാര സമിതിയാണ് സിഎംസി. ഏതാണ്ട് 23 ലക്ഷത്തോളം അംഗങ്ങളാണ് പിഎൽഎയിൽ ഉള്ളത്.
Be ready to fight and win wars, Xi Jinping tells Chinese military
President Xi Jinping has instructed the Chinese armed forces to improve their combat capabilities and readiness for war, an official media report said