ആപ്പ്ജില്ല

ഭൂട്ടാന്‍ ഈ തീയതികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഗേറ്റ് അടയ്ക്കും

ഭൂട്ടാന്‍ യാത്ര മനസിലുണ്ടോ? ഇന്ത്യയില്‍ നിന്ന് തീയതികളില്‍ പോകാനാകില്ല

Samayam Malayalam 31 Aug 2018, 11:33 am
കൊച്ചി: പശ്ചിമ ബംഗാളില്‍ നിന്ന് ഭൂട്ടാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. 2018 സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ഭൂട്ടാനിലേക്കുള്ള കവാടം അടയ്ക്കും. ഭൂട്ടാനിലെ പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം സെപ്റ്റംബര്‍ 15ന് നടക്കുകയാണ്. ഇതാണ് നിയന്ത്രണത്തിന് കാരണം.
Samayam Malayalam ഭൂട്ടാന്‍
ഭൂട്ടാനിലെ ഒരു പരമ്പരാഗത കലാരൂപം


സെപ്റ്റംബര്‍ 14 വൈകീട്ട് ആറ് മണി മുതല്‍ സെപ്റ്റംബര്‍ 15 വൈകീട്ട് ആറ് മണിവരെയാണ് ഗേറ്റ് അടച്ചിടുന്നത്.

ഭൂട്ടാനിലെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പാണ് ഇത്. സെപ്റ്റംബറില്‍ നടക്കുന്ന പ്രാഥമിക തെരഞ്ഞെടുപ്പിന് ശേഷം പ്രധാന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 18ന് നടക്കും. ദേശീയ അസംബ്ലിയിലേക്കാണ് തെരഞ്ഞെടുപ്പ്.

ഏതാണ്ട് 4,30,000 പേരാണ് വോട്ടു ചെയ്യാന്‍ ഭൂട്ടാനില്‍ അര്‍ഹതയുള്ളവര്‍, സ്ട്രെയിറ്റ് ടൈംസ്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്