ആപ്പ്ജില്ല

ഇത് ഇന്ത്യയുടെ വിജയം: പാകിസ്ഥാന് വന്‍ തിരിച്ചടി

പാകിസ്ഥാന്‍റെ വാദങ്ങളെല്ലാം കോടതി തള്ളി

TNN 18 May 2017, 4:40 pm
ന്യൂഡല്‍ഹി: ഇന്ത്യക്കാരനായ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പാകിസ്ഥാന് വന്‍ തിരിച്ചടിയായി. അതേസമയം ഇന്ത്യയുടെ നിലപാടുകളുടെ വിജയംകൂടിയായി കോടതിയുടെ ഏകകണ്ഠമായ വിധി.
Samayam Malayalam big blow to pakistan as icj stays jadhavs execution
ഇത് ഇന്ത്യയുടെ വിജയം: പാകിസ്ഥാന് വന്‍ തിരിച്ചടി


പാകിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ജാദവിനെ കാണാനുള്ള അനുമതിപോലും നല്‍കാതെ ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് ജാദവിനെ കാണാന്‍ അവകാശമുണ്ടെന്നുകൂടി കോടതി വിധിച്ചതോടെ നാണംകെട്ട അവസ്ഥയിലായി പാകിസ്ഥാന്‍.

കോടതി കേസ് തീര്‍പ്പാക്കുന്നവരെ ജാദവിന്‍റെ വധശിക്ഷ നടപ്പാക്കരുതെന്നാണ് ജ‍‍ഡ്‍ജ് റോണി എബ്രഹാം വിധിച്ചത്. വിയന്ന കണ്‍വെന്‍ഷന്‍ നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് പാകിസ്ഥാന്‍റെ നടപടികള്‍ എന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ഭീകരപ്രവര്‍ത്തനത്തിനും ചാരപ്രവൃത്തിക്കും പിടിയിലാകുന്നവര്‍ വിയന്ന കണ്‍വെന്‍ഷന്‍ നടപടികള്‍ക്കു പുറത്താണെന്ന പാകിസ്ഥാന്‍റെ വാദം തള്ളുകയും ചെയ്‍തു. ഇന്ത്യ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന പാകിസ്ഥാന്‍റെ വാദവും കോടതി തള്ളി.

കേസിന്‍റെ ഓരോ ഘട്ടത്തിലും ഇന്ത്യയുടെ വാദങ്ങള്‍ക്ക് വില നല്‍കാതെയായിരുന്നു പാകിസ്ഥാന്‍റെ നടപടികള്‍. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്ക് ജാദവിനെ കാണാന്‍ അനുമതി നല്‍കുന്നതിന് ഇന്ത്യ സമര്‍പ്പിച്ച അപേക്ഷകള്‍ 16 തവണയാണ് പാകിസ്ഥാന്‍ തള്ളിയത്.

ചാരപ്രവര്‍ത്തനം ആരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് കഴിഞ്ഞ മാസമാണ് പാകിസ്ഥാനിലെ ഒരു പട്ടാള കോടതി വധശിക്ഷ വിധിച്ചത്. ജാദവിനെ കാണാന്‍ അവസരം നല്‍കണമെന്ന ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പാകിസ്ഥാന്‍ നിരസിച്ചതോടെയാണ് നീതി തേടി ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

ഐക്യരാഷ്ട്രസംഘടനയുടെ ഏറ്റവും പ്രധാന നീതിന്യായ സംവിധാനമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി. എന്നാല്‍ തങ്ങളുടെ വിധി നിര്‍ബന്ധപൂര്‍വം നടപ്പാക്കിയെടുക്കാനുള്ള അധികാരം കോടതിക്കില്ല.

Huge win for India as ICJ stays Jadhav's execution

In a massive diplomatic win for India, the International Court of Justice stayed the execution of Kulbhushan Jadhav and upheld India’s right to consular access to the former naval officer.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്