ആപ്പ്ജില്ല

ലാദൻെറ മകൻ വിവാഹിതനായി; വധു ആരെന്ന് അറിയാമോ!?

ലാദൻെറ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Samayam Malayalam 6 Aug 2018, 4:18 pm
ലണ്ടൻ: അൽ ഖ്വായിദ നേതാവ് ഉസാമ ബിൻ ലാദൻെറ മകൻ ഹംസ ബിൻ ലാദൻ വിവാഹിതനായി. വിവാഹം ചെയ്തത് മറ്റാരെയുമല്ല, സെപ്തംബർ 11 ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ മുഹമ്മദ് ആത്തയുടെ മകളാണ് ഹംസയുടെ വധു.
Samayam Malayalam Hamza


'ദ ഗാര്‍ഡിയന്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാദൻെറ അര്‍ധ സഹോദരങ്ങളായ അഹമ്മദും ഹസനുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹശേഷം ഹംസയും ഭാര്യയും അഫ്ഗാനിസ്ഥാനിൽ തന്നെയാണ് കഴിയുന്നതെന്നാണ് സൂചന.

സെപ്തംബർ 11ന് അമേരിക്കയിൽ നടന്ന ആക്രമണത്തിൽ മൂവായിരത്തോളം പേരാണ് കൊല്ലപപെട്ടത്. 19 അൽ ഖ്വായിദ തീവ്രവാദികൾ ആക്രമണത്തിനിടെ തന്നെ കൊല്ലപ്പെട്ടിരുന്നു.

ഇത്തരത്തിൽ കൊല്ലപ്പെട്ടയാളാണ് മുഹമ്മദ് ആത്ത. അദ്ദേഹം തന്നെയാണ് സെപ്തംബർ 11 ആക്രമണത്തിന് നേതൃത്വം നൽകിയത്. ബിൻ ലാദൻെറ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിൽ ഒരാളായ ഖൈരിയ്യ സബറിന്റെ മകനാണ് ഹംസ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്