ആപ്പ്ജില്ല

സിറിയയിൽ ബോംബ് സ്ഫോടനം; കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു

അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റിന് (വൈപിജി) ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

Samayam Malayalam 29 Apr 2020, 9:26 am
അങ്കാറ: പടിഞ്ഞാറൻ സിറിയൻ നഗരമായ അഫ്രിനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 40 പേർ കൊല്ലപ്പെട്ടു. അഫ്രിനിലെ തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സ്ഫോടനം.
Samayam Malayalam bomb blast in syrian town of afrin kills 40 people
സിറിയയിൽ ബോംബ് സ്ഫോടനം; കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു


കൊല്ലപ്പെട്ട 40 പേരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും തുർക്കിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ആക്രമണത്തിൽ തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ സിറിയന്‍ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റിന് (വൈപിജി) ബന്ധമുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

Also Read: യുദ്ധത്തേക്കാള്‍ ഭീകരം മഹാമാരി: അമേരിക്കയില്‍ 10 ലക്ഷം കടന്ന് രോഗികള്‍; മരണം 60000-ലേക്ക്

തുര്‍ക്കി അനുകൂല വിമതരുടെ അധീനതയിലുള്ള പ്രദേശമാണ് അഫ്രിന്‍. 2018ൽ വൈപിജിയുടെ സേനയെ നഗരത്തിൽ നിന്നും തുരത്താനുള്ള സംയുക്ത പ്രവർത്തനങ്ങൾ തുർക്കി ആരംഭിച്ചിരുന്നു. യൂറോപ്യൻ യൂണിയനടക്കം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പികെകെ) വിപുലീകരിച്ച രൂപമാണ് വൈപിജിയെന്നും തുർക്കി ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്