ആപ്പ്ജില്ല

അമേരിക്കയിൽ ‘ബോംബ് സൈക്ലോണ്‍’: മരണം 20

അമേരിക്കയിലും കാനഡയിലും ‘ബോംബ് സൈക്ലോണ്‍’ ജനങ്ങളെ ദുരിതത്തിലാക്കുന്നു

TNN 7 Jan 2018, 8:48 pm
ഫ്ളോറിഡ: അമേരിക്കയിലും കാനഡയിലും ‘ബോംബ് സൈക്ലോണ്‍’ ജനങ്ങളെ ദുരിതത്തിലാക്കുന്നു. കിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റും തുടരുയാണ്.
Samayam Malayalam bomb cyclone smashes eastern us and canada
അമേരിക്കയിൽ ‘ബോംബ് സൈക്ലോണ്‍’: മരണം 20


ഇതുവരെയായി 20 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ പറയുന്നു. കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. ശീതക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ സംസ്ഥാനങ്ങളിലെ മൂവായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജോർജിയയിൽ മാത്രം 45,000 പേർക്കു വൈദ്യുതി ഇല്ലാതായി. സ്കൂളുകൾ അടച്ചിരിക്കുകയാണ്.

ന്യൂഹാംഷയറിലെ മൗണ്ട് വാഷിങ്ടണില്‍ മൈനസ് 70 ഡിഗ്രിവരെയയായി താപനില. കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്